കൊച്ചി :
ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളല്‍' ട്രെയ്ലര് പുറത്തിറങ്ങി. വിശ്വാസങ്ങള്‍, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയെ രസകരമായ രീതിയില്‍ അവതരിപ്പിക്കുന്ന ട്രെയ്ലര് ഇതിനോടകം ശ്രദ്ധ നേടുകയാണ്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള കോമഡി എന്റര്‍ടെയ്നറായെത്തുന്ന ചിത്രം ഹാസ്യത്തിനൊപ്പം ത്രില്ലര്‍ സ്വഭാവവും നിലനിര്‍ത്തുന്നതായാണ് ട്രെയ്ലര് നല്കുന്ന സൂചന.
'ഒരു തനി നാടന്‍ തുള്ളല്‍' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം കൗതുകവും ആകാംക്ഷയും ഉണര്‍ത്തുന്ന സംഭവവികാസങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് ട്രെയ്ലര് വ്യക്തമാക്കുന്നു.
വിശ്വാസങ്ങള്‍ മനുഷ്യജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന ആശയത്തെ നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന 'ഓട്ടം തുള്ളല്‍', ഒരു സാധാരണ കുടുംബാന്തരീക്ഷത്തില്‍ നിന്ന് രസകരവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിലേക്ക് നീങ്ങുന്ന കഥയാണ് പറയുന്നത്. ജ്യോതിഷവിശ്വാസങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള വ്യത്യസ്ത കഥാപാത്രങ്ങളും ചിത്രത്തിന് വേറിട്ടൊരു ട്രീറ്റ്മെന്റ് നല്കുന്നു. ഹാസ്യത്തിനൊപ്പം കഥയെ മുന്നോട്ട് നയിക്കുന്ന ത്രില്ലര്‍ ഘടകങ്ങളും ട്രെയ്ലറിന്റെ പ്രധാന ആകര്‍ഷണമാണ്.
ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന് നെല്ലിക്കാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയരാഘവന്, കലാഭവന്‍ ഷാജോണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്, ഹരിശ്രീ അശോകന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി വത്സന്, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖില്‍, ബിനു ശശിറാം, ജിയോ ബേബി എന്നിവരും താരനിരയിലുണ്ട്. ബിനു ശശിറാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്', 'അച്ഛാ ദിന്', പൃഥ്വിരാജ് നായകനായ 'പാവാട', കുഞ്ചാക്കോ ബോബന് ചിത്രം 'ജോണി ജോണി യെസ് അപ്പ', റോഷന് മാത്യു-ഷൈന്‍ ടോം ചാക്കോ കൂട്ടുകെട്ടിലെ 'മഹാറാണി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളല്‍'.
സിറിയക് ആലഞ്ചേരിയാണ് കോപ്രൊഡ്യൂസര്‍. ഹിരണ്‍ മഹാജന്, ജി. മാര്‍ത്താണ്ഡന്‍ എന്നിവര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാണ്.
അണിയറ പ്രവര്‍ത്തകര്‍: ഛായാഗ്രഹണം - പ്രദീപ് നായര്‍, സംഗീതം - രാഹുല്‍ രാജ്, എഡിറ്റര്‍ - ജോണ്‍കുട്ടി, ആര്‍ട്ട് - സുജിത് രാഘവ്, മേക്കപ്പ് - അമല്‍ സി. ചന്ദ്രന്, വസ്ത്രാലങ്കാരം - സിജി തോമസ് നോബല്‍, വരികള്‍ - ബി.കെ. ഹരിനാരായണന്, വിനായക് ശശികുമാര്‍, ധന്യ സുരേഷ് മേനോന്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് - അജയ് ചന്ദ്രിക, പ്രശാന്ത് എഴവന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് - സാജു പൊട്ടയില്‍കട, ഡിഫിന് ബാലന്, പ്രൊഡക്ഷന്‍ കണ്ട്രോളര് - ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജേഴ്സ് - റഫീഖ് ഖാന്, മെല്ബിന് ഫെലിക്സ്, സ്ക്രിപ്റ്റ് അസോസിയേറ്റ് - ദീപു പുരുഷോത്തമന്, സൗണ്ട് മിക്സിങ് - അജിത് എ. ജോര്‍ജ്, സൗണ്ട് ഡിസൈന്‍ - ചാള്‍സ്, ഫിനാന്‍സ് കണ്ട്രോളര് - വിഷ്ണു എന്‍.കെ., സ്റ്റില്‍സ് - അജി മസ്കറ്റ്, മീഡിയ ഡിസൈന്‍ - പ്രമേഷ് പ്രഭാകര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഉണ്ണി രാജേന്ദ്രന്, പി ആര് ഒ- ഐശ്വര്യ രാജ്.
Online PR - CinemaNewsAgency.Com