CNA
കൊച്ചി:
ഒരു മാര്‍ത്താണ്ഡന്‍ ചിത്രം എന്ന പ്രഖ്യാപനത്തോടെ 'ഓട്ടംതുള്ളല്‍' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി.
ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടെ ഗെറ്റപ്പിലാണ് എത്തിയത്.
സെക്കന്റ് ലുക്ക് പോസ്റ്ററിലും ഇതേ രീതി തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്.
ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടെ വ്യത്യസ്ഥമായ ഗെറ്റപ്പിലാണ് സെക്കന്റ് ലുക്ക് പോസ്റ്ററും എത്തിയിരിക്കുന്നത്.
അഭിനേതാക്കള്‍ക്കെല്ലാം തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സമീപനം ഈ ചിത്രിലുള്ളത്.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ചിരിയും ചിന്തയും നല്‍കിയാണ് മാര്‍ത്താണ്ഡന്‍ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഒരു കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നതെങ്കിലും അത് ആ നാടിന്റെ തന്നെ മൊത്തം പ്രശ്നമായി മാറുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകതയും. പ്രദര്‍ശനശാലകളില്‍ കൂട്ടച്ചിരിക്കുള്ള വകയുമായിട്ടാണ് ചിത്രമെത്തുന്നതെങ്കിലും അതിനിടയിലൂടെ ഗൗരവമുള്ള ഒരു വിഷയവും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.
ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ഈ ചിത്രം. ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
എക്സികുട്ടീവ് പ്രൊഡ്യൂസേര്‍സ്- ഹിരണ്‍ മഹാജന്, ജി. മാര്‍ത്താണ്ഡന്‍.
വിജയരാഘവന്, ഹരിശ്രി അശോകന്, വിഷ്ണു ഉണ്ണികൃഷ്ണന്, ടിനി ടോം, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍ ജെറോം, ബിപിന്‍ ചന്ദ്രന്, പ്രിയനന്ദന്, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീ പത് യാന്‍, അനിയപ്പന്, ശ്രീരാജ്, പൗളി വത്സന്, സേതു ലഷ്മി, ജസ്ന്യ, കെ. ജയദീഷ്, ചിത്രാ നായര്‍, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോന്, ബേബി റിഹരാജ് എന്നിവര്‍ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശിറാമിന്റേതാണു തിരക്കഥ.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി.കെ. ഹരിനാരായണന്, വിനായക് ശശികുമാര്‍, ധന്യാ സുരേഷ് മേനോന് എന്നിവര്‍ഗാനങ്ങള്‍ രചിച്ചിരിക്കുന്നു.
യുവതലമുറക്കാരുടെ പ്രിയപ്പെട്ട സംഗീത സംവിധായകന് രാഹുല്‍ രാജിന്റേതാണ് സംഗീതം.
പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- സുജിത് രാഘവ്, മേക്കപ്പ്- അമല്‍ സി. ചന്ദ്രന്, കോസ്റ്റ്യൂം ഡിസൈന്‍- സിജി തോമസ് നോബല്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന് ബാലന്, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, പ്രൊഡക്ഷന്‍ മാനേജേഴ്സ്- റഫീഖ് ഖാന്, മെല്ബിന് ഫെലിക്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കടവൂര്‍.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com