CNA
കൊച്ചി:
'അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തനും മൂന്ന് തവണ ഇന്ത്യയുടെ ദേശീയ പുരസ്കാര ജേതാവുമായ ഡോ. ബിജു സംവിധാനം ചെയ്ത പപ്പുവ ന്യൂ ഗിനിയ ഇന്ത്യ കോ പ്രൊഡക്ഷന്‍ സിനിമ ആയ 'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി തിരഞ്ഞെടുത്തു.
ചരിത്രത്തില്‍ ആദ്യമായാണ് പപ്പുവ ന്യൂ ഗിനിയ ഒസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. പപ്പുവ ന്യൂ ഗിനിയ യുടെ ഓസ്കാര്‍ സെലക്ഷന് കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്.
ആഗസ്റ്റ് 27ന് പപ്പുവ ന്യൂ ഗിനിയയിലെ പോര്‍ട്ട് മോറെസ്ബിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ പപ്പുവ ന്യൂ ഗിനിയയുടെ ടൂറിസം ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ മിനിസ്റ്റര്‍ ബെല്‍ഡണ്‍ നോര്‍മന്‍ നമഹ്, പപ്പുവ ന്യൂ ഗിനിയ നാഷണല്‍ കള്‍ച്ചറല്‍ കമ്മീഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട, പപ്പുവ ന്യൂ ഗിനിയ ഓസ്കാര്‍ സെലക്ഷന് കമ്മിറ്റി ചെയര്മാന് ഡോ. ഡോണ്‍ നൈല്‍സ് എന്നിവര്‍ ആണ് സിനിമ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്.
2025 പപ്പുവ ന്യൂ ഗിനിയ സ്വാതന്ത്ര്യം നേടിയതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുക ആണ്. ഈ അവസരത്തില്‍ ആദ്യമായി ഒരു സിനിമ ഓസ്കാറിനു അയക്കാന്‍ സാധിക്കുന്നു എന്നത് പപ്പുവ ന്യൂ ഗിനിയയിലെ സിനിമാ മേഖലയ്ക്ക് ഒരു വലിയ ഉണര്‍വ് ആണ് നല്‍കുന്നത് എന്ന് മന്ത്രി അറിയിച്ചു.
ഇന്ത്യയും പപ്പുവ ന്യൂ ഗിനിയയും സംയുക്ത നിര്‍മാണ പങ്കാളികള്‍ ആയ 'പപ്പ ബുക്ക' പൂര്‍ണ്ണമായും പപ്പുവ ന്യൂ ഗിനിയയില്‍ ആണ് ചിത്രീകരിച്ചത്. പപ്പുവ ന്യൂ ഗിനിയന്‍ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ ഉണ്ട്. പപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫയുടെ ബാനറില്‍ നോലെന തൌലാ വുനം ഇന്ത്യന്‍ നിര്‍മാതാക്കള്‍ ആയ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ്), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ (സിലിക്കന്‍ മീഡിയ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് 85 വയസ്സുള്ള പപ്പുവ ന്യൂ ഗിനിയയിലെ െ്രെടബല്‍ വിഭാഗത്തില്‍ നിന്നുമുള്ള സിനെ ബൊബോറൊ ആണ് . ഇന്ത്യയില്‍ നിന്നും പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി, മലയാളി നടന് പ്രകാശ് ബാരെ എന്നിവര്‍ ആണ് ചിത്രത്തില്‍ ഉള്ളത് . ജോണ്‍ സൈക്, ബാര്‍ബറ അനാറ്റു, ജേക്കബ് ഒബുരി, സാന്ദ്രാ ദാവുമ, ക്ലെമന്റ് ജിമാ, മാക്സ് മാസോ തുടങ്ങിയവര്‍ ആണ് മറ്റു അഭിനേതാക്കള്‍.
ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മൂന്നു തവണ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുള്ള റിക്കി കേജ് ആണ്.
ചായാഗ്രാഹണം- യെദു രാധാകൃഷ്ണന്, കോ റൈറ്റര്‍- ദാനിയല്‍ ജോനര്‍ ദഗ്ട്ട്, എഡിറ്റര്‍- ഡേവിസ് മാനുവല്‍.
ഓസ്കാറില്‍ ഔദ്യോഗികമായി പപ്പുവ ന്യൂ ഗിനിയയെ പ്രതിനിധീകരിച്ചു സിനിമ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷം ഉണ്ടെന്നും, ഒരു സംവിധായകന് ലഭിക്കുന്ന അപൂര്‍വമായ ഒരു ബഹുമതി ആയി ഇത് കാണുന്നു എന്നും സംവിധായകന് ഡോ. ബിജു അഭിപ്രായപ്പെട്ടു.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന് സംവിധാനം ചെയ്ത ചിത്രം ഔദ്യോഗികമായി ഓസ്കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഉണ്ട്.'
'ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ Dr. ബിജുവിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ അഭിനന്ദനങ്ങള്‍.'
ഒറിജിനല്‍ സ്കോര്‍- റിക്കി കെജ്, എഡിറ്റര്‍ & ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഡേവിസ് പി മാനുല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- ദിലീപ് ദാസ്, ലൊക്കേഷന്‍ സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍- പി സാനു, സൗണ്ട് മിക്സിങ്- ജിതിന് ജോസഫ്, കോസ്റ്റ്യൂം- അരവിന്ദ് കെ ആര്, കോസ്റ്റ്യൂമര്‍- റോസ് സിനി, ആര്‍ട്ട് ഡയറക്ടര്‍- ബെന്നിസ് ടൗല, മേക്കപ്പ്- ഹന്നഹ്സ് ബ്യൂട്ടി ബോക്സ്, വിഎഫ്എക്സ് പ്രൊഡ്യൂസര്‍- ടിയെസ് ഇന്ദ്രന്, ട്രൈബല്‍ മ്യൂസിക്- പിഎന്‍ജി മ്യൂസിക് മാസ്റ്റേഴ്സ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ഫ്ലേവിന് എസ് ശിവന്, അസ്സോസിയേറ്റ് ക്യാമറ- ഫിയോഡോര്‍ സാം ബ്രൂക്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- മൈക്കിള്‍ ബറു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- പരുള്‍ അഗര്‍വാള്‍ & ശ്യം ലാല്‍ (നീലം), ലൈന്‍ പ്രൊഡ്യൂസര്‍- ആദ്യ പ്രസാദ് (പാപുവ ന്യൂ ഗൈനെയേജ്) & എല്‍ദോ സെല്‍വരാജ് (ഇന്ത്യ).
Matter Credit: FaceBook Post - FEFKA Director's Union.