കോഴിക്കോട് :
പി.കെ. റോസി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി എന്നിവയുടെ സഹകരണത്തോടെ ലോഗോ പ്രകാശനവും ഏകദിന ചലച്ചിത്രോത്സവവും സംഘടിപ്പിച്ചു. കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി ശ്രീ വേദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്തു.

പി.കെ. റോസി ഫിലിം സൊസൈറ്റി പ്രസിഡന്റ് നവീന വിജയന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നടിയും സൊസൈറ്റി സെക്രട്ടറിയുമായ കബനി സ്വാഗതം പറഞ്ഞു. പ്രശസ്ത സിനിമനാടക അഭിനേത്രി കുട്ട്യേടത്തി വിലാസിനി ഫിലിം സൊസൈറ്റിയുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുട്ട്യേടത്തി വിലാസിനിയെ അഡ്വ. കെ. ജയന്ത് എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു.
സാമൂഹിക പ്രവര്‍ത്തക കെ. അജിത (അന്വേഷി), അഭിനേത്രി എല്‍സ സുകുമാരന്‍, ഡോ. സുനീത ടി.വി., വിജി പെണ്‍കൂട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന നാടകസിനിമ അഭിനേത്രിമാരായ നിലമ്പൂര്‍ ആയിഷ, സരസ ബാലുശ്ശേരി എന്നിവരെ ഭാരവാഹികള്‍ വീടുകളിലെത്തിയാണ് ആദരിച്ചത്.

പെണ്ണകം പ്രസിഡന്റ് ഗിരിജ പാര്‍വ്വതി, നന്മ സര്‍ഗ്ഗ വനിത ജില്ലാ സെക്രട്ടറി പ്രഭ വിജയമോഹന്, വിങ്സ് കേരള ജില്ലാ സെക്രട്ടറി സുധ ഹരിദ്വാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം പ്രിയ ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. സരിജ സുനില്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ ഡോ. സുനീത ടി.വി., അഭിജിത് പി., ഡോ. അനു പാപ്പച്ചന്, പസ്കി എന്നിവര്‍ പങ്കെടുത്തു. മേളയുടെ ഭാഗമായി 'വിക്ടോറിയ' (മലയാളം), 'പാര്‍ച്ച്ഡ്' (ഹിന്ദി), 'ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്' (ഫ്രഞ്ച്) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
മാന്യ മല്ലിക അവതരിപ്പിച്ച സമാപന നൃത്തം, അദിതി രാജ് മംഗലാട്, അന്വിത എന്നിവരുടെ മോണോ ആക്ട്, ഇഷാന സുനില്‍, രജനി എന്നിവരുടെ ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികളോടെ ചടങ്ങ് സമാപിച്ചു.
Online PR - CinemaNewsAgency.Com