CNA
തൃത്താല:
അധ്യാപന രംഗത്ത് 75 വര്‍ഷം പിന്നിടുന്ന പി. കൃഷ്ണനുണ്ണി നായര്‍ മാസ്റ്ററെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രകാശനം ചെയ്തു.
1949 ല്‍ മലമക്കാവ് യു പി സ്കൂളില്‍ പ്രധാനാധ്യാപകനായി ജോലിയില്‍ പ്രവേശിച്ച കൃഷ്ണനുണ്ണി നായര്‍ 97-ാം വയസ്സിലും തൃത്താല മാസ്റ്റേഴ്സില്‍ പത്താം തരത്തിലെ കുട്ടികള്‍ക്ക് ചുറുചുറുക്കോടെ ഇംഗ്ലീഷ് ഉം ഹിന്ദിയും പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ഉപദേശങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ ഹ്രസ്വ ചിത്രം ത്രിതലം മുന്‍ MLA V.T. ബല്‍റാം പ്രകാശനം ചെയ്തു.
ചടങ്ങില്‍ തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസന്, പ്രശസ്ത ബാല ചികിത്സകന് മേഴത്തൂര്‍ ഗംഗാധരന് വൈദ്യര്, ആയുര്‍വേദ വിദഗ്ദ്ധന് ഡോ. ഹുറൈര്‍ കുട്ടി, കഥകളി നടന് ഗോപി ആശാന്, മോഹന്‍ ഉളനാട്ട്, പഞ്ചായത്ത് മെമ്പര്‍മാരായ സുജാത, പത്തില്‍ അലി, ഹ്രസ്വ ചിത്രത്തിന്റെ രചയിതാവ് ഉൃ. ഉണ്ണികൃഷ്ണന് തെക്കെപ്പാട്ട്, സംവിധായകന് ബാബു വാക, നിര്‍മ്മാതാവ് വിജയകൃഷ്ണന് തൃത്താല, ഗാനരചയിതാവ് മധു തൃത്താല എന്നിവരും ബോംബെ, ഗുജറാത്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ പ്രശസ്ത വ്യക്തികളു പങ്കെടുത്തു.
1949 മുതല്‍ 1982 വരെ 33 വര്‍ഷം തൃത്താല മലമക്കാവ് യു.പി. സ്കൂളിന്റെ ഹെഡ് മാസ്റ്ററായിരുന്ന പി. കൃഷ്ണനുണ്ണി നായര്‍ അധ്യാപന രംഗത്തും 75-ാം വര്‍ഷം ആഘോഷിക്കുകയാണ്.
ഒരു യുവാവിന്റെ ചുറുചുറുക്കോടെ 97-ാം വയസ്സിലും ക്ലാസെടുക്കുന്ന ഇദ്ദേഹം മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളുടെ വ്യാകരണത്തിന്റെ മാഷായാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കേള്‍ക്കുന്നത്.
സ്വന്തം വീടിനടുത്തായി മാസ്റ്റേഴ്സ് എന്ന പേരില്‍ തൃത്താലയില്‍ സ്വന്തമായി തുടങ്ങിയ ട്യൂട്ടോറിയല്‍ കോളേജില്‍ ഈ ഓണ്‍ലൈന്‍ കാലഘട്ടത്തിലും പഠിപ്പിക്കുന്നു.
അച്ഛന്റെ പാത പിന്തുടര്ന്ന് മക്കളും പേരക്കുട്ടികളും എല്ലാം അധ്യാപനവൃത്തിയിലേയ്ക്കെത്തിയതും ശ്രദ്ധേയമാണ്.
1949 ല്‍ ജോലി കിട്ടുന്നതുവരെ വാക സ്വദേശിയായിരുന്ന ഇദ്ദേഹം മാലതി യു.പി.സ്കൂളിലാണ് എട്ടാം ക്ലാസ് വരെ പഠിച്ചത്. പിന്നീട് പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്ന് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി.
ഇദ്ദേഹത്തിനോടുള്ള ആദര സൂചകമായി ത്രിതലം എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം ചെയ്തിരിക്കുകയാണ് വാകയിലെ കലാകാരന്മാര്.
സംവിധാനം- ബാബു വാക, ആശയം- വിജയകൃഷ്ണന്, രചന- ഡോ. ഉണ്ണികൃഷ്ണന് തെക്കേപ്പാട്ട്, ഛായാഗ്രഹണം- പിതു സ്റ്റില്‍സ് മറ്റം & ബാബു വാക,
എഡിറ്റിംഗ്- സജീഷ് നമ്പൂതിരി, വിവരണം- മുരളി പുറനാട്ടുകര, ശബ്ദലേഖനം- റിച്ചാര്‍ഡ് അന്തിക്കാട്, പശ്ചാത്തല സംഗീതം- പി.ഡി.തോമസ് (Retd. AIR), ഗാനരചന- മധുസൂദനന്, ആലാപനം- മീര മധുസൂദനന്, സി.ഡി. വാങ്ങുന്നത് മോഹന ഗൗഡ മുംബൈ.
Online PR - CinemaNewsAgency.Com