CNA
തിരു:
ഭാരതീയ ചിത്രകലയുടെ കുലഗുരു രാജാ രവിവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി സൂര്യാംശു ക്രിയേഷന്‍സിന്റെ ബാനറില്‍ വി കെ കൃഷ്ണകുമാര്‍ നിര്‍മ്മിച്ച് പ്രശസ്ത ചിത്രകാരന് എസ് എന്‍ ശ്രീപ്രകാശ് സംവിധാനം ചെയ്ത 'പ്രണാമം' സംഗീത ആല്‍ബം പ്രകാശിതമായി.
പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
രാജാ രവിവര്‍മ്മയുടെ ജനനവും കിളിമാനൂര്‍ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും ഒപ്പം ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനില്ക്കുന്ന മഹാനായ ചിത്രകാരന്റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിന്റെ പിന്തലമുറക്കാരനും സംഗീതജ്ഞനുമായ കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്റെ ഇരട്ട വേഷത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ഈ ദൃശ്യകാവ്യത്തില്‍ കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന് പുറമെ മായാ കെ വര്‍മ്മ, വി കെ കൃഷ്ണകുമാര്‍, കല്ലറ മുരളി, മാസ്റ്റര്‍ അക്ഷിത് എന്നിവരും കഥാപാത്രങ്ങളാകുന്നു.
ചരിത്ര പ്രസിദ്ധമായ കിളിമാനൂര്‍ കൊട്ടാരത്തിന്റെ ശില്പസൗന്ദര്യവും കൊട്ടാര പരിസരത്തെ കാവുകളുടെ ഹരിതഭംഗിയും ഈ സംഗീതശില്പത്തെ മനോഹരമായൊരു ദൃശ്യവിരുന്നാക്കി മാറ്റിയിരിക്കുന്നു.
ബാനര്‍- സൂര്യാംശു ക്രിയേഷന്‍സ്, നിര്‍മ്മാണം- വി കെ കൃഷ്ണകുമാര്‍, സംവിധാനം- എസ് എന്‍ ശ്രീപ്രകാശ്, ഛായാഗ്രഹണം & എഡിറ്റിംഗ്- അയ്യപ്പന് എന്‍, ഗാനരചന- മായ കെ വര്‍മ്മ, സംഗീതം & ആലാപനം- രാമവര്‍മ്മ തമ്പുരാന് (കിളിമാനൂര്‍ കൊട്ടാരം), മിക്സിംഗ് & മാസ്റ്ററിംഗ്- രാജീവ് ശിവ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), കല- എസ് എന്‍ ശ്രീപ്രകാശ്, ലിജിന്‍ സി ബാബു, വിപിന്‍ വിജയകുമാര്‍, ചമയം- സിനിലാല്‍, വിഷ്ണു, പ്രീതി, കീബോര്‍ഡ് & റിഥം- രാജീവ് ശിവ, ഇലക്ട്രിക് ഗിറ്റാര്‍, അക്കോസ്റ്റിക് ഗിറ്റാര്‍, ബേയ്സ് ഗിറ്റാര്‍- സുധേന്ദു രാജ്, അസ്സോസിയേറ്റ് ക്യാമറ- പ്രജിത്ത്, സ്റ്റില്‍സ്- അരുണ്‍ വിശ്വല്‍, ലൈറ്റ് യൂണിറ്റ്- എ സി എ ഫിലിംസ്, അരുണ്‍ലാല്‍, അനീഷ്, വിവേക്, വിഷ്ണു, ഡ്രോണ്‍ രാഹുല്‍ കൃഷ്ണ, എ ഐ യുഹബ് ഇസ്മയില്‍, വി എഫ് എക്സ്- ജയന് കീഴ്പേരൂര്‍, പോസ്റ്റര്‍ ഡിസൈന്‍- പ്രവീണ്‍ ആറ്റിങ്ങല്‍, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com