CNA
കൊച്ചി:
32 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്-മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം 'പദയാത്ര' എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് 'പദയാത്ര'യുടെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രവുമാണ് ഇത്.
അടൂര്‍ ഗോപാലകൃഷ്ണന്, കെ വി മോഹന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുക.
അനന്തരം, മതിലുകള്‍, വിധേയന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണനും-മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം- ഷെഹനാദ് ജലാല്‍, സംഗീതം- മുജീബ് മജീദ്, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, മുഖ്യ സംവിധാന സഹായി- മീരസാഹിബ്, നിര്‍മ്മാണ സഹകരണം- ജോര്‍ജ് സെബാസ്റ്റ്യന്‍, കലാസംവിധാനം- ഷാജി നടുവില്‍, നിര്‍മ്മാണ മേല്‍നോട്ടം- സുനില്‍ സിങ്, നിര്‍മ്മാണ നിയന്ത്രണം- ബിനു മണമ്പൂര്‍, ചമയം- റോണക്സ്, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- എസ് ബി സതീശന്, ശബ്ദമിശ്രണം- കിഷന് മോഹന്‍ (സപ്ത റെക്കോര്‍ഡ്), നിശ്ചല ഛായാഗ്രഹണം- നവീന്‍ മുരളി, പരസ്യ പ്രചരണം- വിഷ്ണു സുഗതന്, പരസ്യ കല- ആഷിഫ് സലിം.
അടൂര്‍ ഒരുക്കിയ മതിലുകള്‍, വിധേയന് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് 2 ദേശീയ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
Online PR - CinemaNewsAgency.Com