CNA
കൊച്ചി:
റോയ് ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോയ് ജോസഫ്, രാമേട്ടന്‍സ് കഫെയുടെ ബാനറില്‍ രാംദാസ് രാമസാമി എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന പാന്‍ ഇന്ത്യന്‍ എക്സ്പെരിമെന്റല്‍ മൂവിയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടന്നു.
45 ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്, നിരവധി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അയ്യമ്പിള്ളി പ്രവീണ്‍ ആണ്.
ചോറ്റാനിക്കരയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളോടൊപ്പം തെന്നിന്ത്യന്‍ താരങ്ങളും പ്രമുഖരായ നിരവധി വിദേശതാരങ്ങളും അണിനിരക്കുന്നുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഫാമിലി കോമഡി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം റെജിഷ് രാമനും അരുണ്‍ചന്ദ്രനും നിര്‍വഹിക്കുന്നു.
ജി ഹരികൃഷ്ണന് എഴുതിയ വരികള്‍ക്ക് ജയപ്രകാശ് ജനാര്ദനന് സംഗീതം പകരുന്നു.
എഡിറ്റര്‍- ലിന്സന് റാഫേല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിസ്മയ തങ്കപ്പന്, കല- ഷബീറലി, മേക്കപ്പ്- ലാല്‍ കരമന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ്കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് കായംകുളം, വസ്ത്രാലങ്കാരം- പ്രസാദ്, ആക്ഷന്‍- അനില്‍ അരസു, ചിംഗ്ചോങ്
കൊറിയോഗ്രഫി- രേഖ മാസ്റ്റര്‍, സ്റ്റില്‍സ്- ജയപ്രകാശ് അതളൂര്‍, പബ്ലിസിറ്റി ഡിസൈന്‍- അനില്‍ ചുണ്ടേല്‍.
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് വരെ കാണാത്ത ആക്ഷന്‍ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. എറണാകുളം, പാലക്കാട് മുംബൈ, ചെന്നൈ ബാംഗ്ലൂര്‍, അമേരിക്ക, റഷ്യ, വിയറ്റ്നാം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com