CNA
കൊച്ചി:
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍,സോണ ഒലിക്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അര്ജ്ജുന് രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' സിനിമയുടെ ആദ്യ ഗാനം റിലീസായി.
സുഹൈല്‍ എം കോയ എഴുതിയ വരികള്‍ക്ക് അനൂപ് നിരിച്ചന്‍ സംഗീതം പകര്‍ന്ന് കപില്‍ കപിലന് ആലപിച്ച 'കണ്മണിയേ..' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
മില്ലേന്നിയല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, സംഗീത മാധവന്, ജിയോ ബേബി, സച്ചിന് ലാല്‍, ഡികിരണ് പ്രഭാകരന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒപ്പം 'വാഴ' ഫെയിം സിജു സണ്ണി, ജോമോന് ജ്യോതിര്‍, അമിത് മോഹന്‍ എന്നിവരും മുഖ്യ വേഷത്തിലുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, ഛായാഗ്രഹണം- സാലു കെ തോമസ്, എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍,
പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് നാഥ്, മേക്കപ്പ്- മുഹമ്മദ് അനീസ്, കോസ്റ്റ്യൂംസ്- ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, ആക്ഷന്‍- ഫീനിക്സ് പ്രഭു, ഓഡിയോഗ്രാഫി- രാജകൃഷ്ണന് എം ആര്, പ്രൊമോഷന് കണ്‍സല്‍ട്ടന്റ്- വിപിന്‍ കുമാര്‍, പ്രൊമോഷന്‍സ്- ടെന്‍ ജി മീഡിയ, പബ്ലിസിറ്റി സ്റ്റില്‍സ്- ഷഹീന് താഹ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com