CNA
കൊച്ചി:
ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്സാണ്ടര്‍, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരിവാര്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് പരിഹരിക്കപ്പെടുന്ന ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ നര്‍മ്മത്തിന് പ്രാധാന്യം നല്കി അവതരിപ്പിക്കുന്ന 'പരിവാര്‍' മാര്‍ച്ച് ഏഴിന് പ്രദര്‍ശനത്തിനെത്തുന്നു.
സോഹന്‍ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായര്‍, ഷാബു പ്രൗദീന്‍, ആല്വിന് മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയന്, ശോഭന വെട്ടിയാര്‍ എന്നിവരാണ് മറ്റു പ്രമുഖ നടിനടന്മാര്.
ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി കെ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അല്‍ഫാസ് ജഹാംഗീര്‍ നിര്‍വഹിക്കുന്നു.
പ്രണയം, ഖല്‍ബ്, ഗോളം, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കിണര്‍, കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകള്‍ നിര്‍മിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിര്‍മാണകമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്.
സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്- സതീഷ് കാവില്‍ കോട്ട, കല- ഷിജി പട്ടണം, വസ്ത്രലങ്കാരം- സൂര്യ രാജേശ്വരീ, മേക്കപ്പ്- പട്ടണം ഷാ, എഡിറ്റര്‍- വിഎസ് വിശാല്‍, ആക്ഷന്‍- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- എം ആര് കരുണ്‍ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ ജി രജേഷ് കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- സുമേഷ് കുമാര്‍, കാര്‍ത്തിക്, അസിസ്റ്റന്റ് ഡയറക്ടര്‍- ആന്റോ, പ്രാഗ് സി, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, വിഎഫ്എക്സ്- പ്രോമൈസ് ഗോകുല്‍വിശ്വം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശിവന് പൂജപ്പുര, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com