CNA
മൈസൂര്‍:
പ്രശസ്ത താരങ്ങളായ നിഖില വിമല്‍, ഹക്കീം ഷാജഹാന്, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി, ഇര്‍ഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന് സിദ്ധാര്‍ഥ് കഥയെഴുതി സംവിധാനം ചെയുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂരില്‍ ആരംഭിച്ചു.
ഇ ഫോര്‍ എക്സിപിരിമെന്റ്, ലണ്ടന്‍ ടാക്കീസ് എന്നീ ബാനറില്‍ മുകേഷ് ആര് മേത്ത, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു.
കൊ പ്രൊഡക്ഷന്‍- വി യു ടാക്കീസ് എന്റര്‍ടൈന്‍മെന്റ്, കൊ പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി.
രശ്മി രാധാകൃഷ്ണന്, ഫെബിന് സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവര്‍ സംഭാഷണമെഴുതുന്നു.
സംഗീതം- അങ്കിത് മേനോന്, എഡിറ്റര്‍- സരിന് രാമകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി കെ, കല- അര്‍ഷദ് നക്കോത്ത്, മേക്കപ്പ്- ബിബിന്‍ തേജ, വസ്ത്രാലങ്കാരം- അശ്വതി ജയകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആസിഫ് കുറ്റിപ്പുറം, പ്രൊമോഷന് കണ്‍സല്‍ട്ടന്റ- വിപിന്‍ കുമാര്‍, സ്റ്റില്‍സ്- റിഷാജ്, പോസ്റ്റര്‍ ഡിസൈന്‍- ജയറാം രാമചന്ദ്രന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com