CNA
കൊച്ചി:
നര്‍മ്മത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഏറേ പ്രാധാന്യം നല്കി പുതുമയാര്‍ന്ന ശൈലിയില്‍ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാവുന്ന ഈ വേളയില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ് ചിത്രമാണ് 'പെരുസ്'.
തമിഴ് നാട്ടില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന 'പെരുസ്' മാര്‍ച്ച് ഇരുപത്തിയൊന്നിന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.
വൈഭവ്, സുനില്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എന്റര്ടൈയ്നര് തമിഴ് ചിത്രമാണ് 'പെരുസ്'.
സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നി ബാനറില്‍ കാര്ത്തികേയന് എസ്, ഹര്മന് ബവേജ, ഹിരണ്യ പെരേര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യ തിലകം നിര്‍വഹിക്കുന്നു.
അരുണ്‍ ഭാരതി, ബാലാജി ജയരാമന് എന്നിവരുടെ വരികള്‍ക്ക് അരുണ്‍രാജ് സംഗീതം പകരുന്നു. എഡിറ്റര്‍- സൂര്യ കുമാരഗുരു, വിതരണം- ഐ എം പി ഫിലിംസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com