എ എസ് ദിനേശ്-
കൊച്ചി:
മുകേഷ്, ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആല്‍ഫ്രഡ് കുര്യന് ജോസഫ് സംവിധാനം ചെയ്യുന്ന 'ഫിലിപ്പ്സ്' എന്ന സിനിമയുടെ ചിത്രീകരണം എറണാകുളം ആലുവയില്‍ ആരംഭിച്ചു.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയ്സണ്‍ ജേക്കബ് ജോണ്‍ നിര്‍വ്വഹിക്കുന്നു.
മാത്തുക്കുട്ടി സേവ്യര്‍, ആല്‍ഫ്രഡ് കുര്യന് ജോസഫ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു.
അനു എലിസബത്ത് ജോസ് എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ ഖാദര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- നിഥിന് രാജ് അരോള്‍, ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ പുള്ളുടന്‍, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് പൂങ്കുന്നം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് നാഥ്, മേക്കപ്പ്- മനു മോഹന്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- നവീന്‍ മുരളി, പരസ്യകല- യെല്ലോ ടൂത്ത്, പ്രമോ സ്റ്റില്‍സ്-
രോഹിത് കെ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- ധനഞ്ജ് ശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, സജീവ് ചന്തിരൂര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com