കൊച്ചി :
നീരജ് മാധവ്, അല്‍ത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റെജു കുമാര്‍, രഷ്മി റെജു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ആദിത്യന് ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' ജൂലൈ മുപ്പതിന് സെഞ്ച്വറി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
അര്‍ഷ ബൈജു, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍ സുബിന് ടാര്സന്, നിഹാല്‍, സഹീര്‍ മുഹമ്മദ്, തുഷാര പിള്ള, സച്ചിന് ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
ജിസിസി (GCC) മേഖലയില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും (TruthGlobal Films), ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളില്‍ (Overseas Non-GCC) ബെര്ക്ഷെയര് ഡ്രീം ഹൗസും (Berkshire Dream House) 'പ്ലൂട്ടോ' തിയേറ്ററുകളില്‍ എത്തിക്കും.
സിംഗപ്പൂരില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകള്‍ നല്കുന്നു. മലയാളത്തില്‍ അപൂര്‍വമായി കൈകാര്യം ചെയ്യുന്ന ഏലിയന്‍ കോമഡി ജോണറിലേക്ക് പുതിയൊരു വഴിത്തിരിവാകും ഈ ചിത്രമെന്നാണ് പ്രതീക്ഷ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയകൃഷ്ണന് ആര് കെ, ഛായാഗ്രാഹണം- വിഷ്ണു ശര്‍മ്മ, കഥ, തിരക്കഥ- നിയാസ് മുഹമ്മദ്, സംഗീതം- അര്‍ക്കാഡോ, എഡിറ്റര്‍- സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍സ്- അനന്തു സുരേഷ്, കിഷോര്‍ ആര് കൃഷ്ണന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അര്ജ്ജുനന്, അസ്സോസിയേറ്റ് ഡയറക്ടര്‍- നൗഫല്‍ സലിം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- പക്കു, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാഖില്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈന്‍- ശങ്കരന് എ എസ്, കെ സി സിദ്ധാര്ത്ഥന്, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതന്‍, വിഎഫ്എക്സ്- ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട്- എപിയന്‍സ്, ഫിനാന്‍സ് കണ്ട്രോളര്- സണ്ണി താഴുതല, സ്റ്റില്‍സ്- അമല്‍ സി സദര്‍, ഡിസൈന്‍- ടെന്‍ പോയ്ന്റ്സ്, പ്രൊജക്റ്റ് ഡിസൈന്‍ ആന്റ് മാര്‍ക്കറ്റിംഗ്- സ്ട്രാറ്റെജിലൂപ്പ് സ്റ്റോറീസ്, വിഷ്വല്‍ പ്രൊമോഷന്‍സ്- സ്നേക് പ്ലാന്റ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com