CNA
സിംഗപ്പൂര്‍:
മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് കൊണ്ട് സിംഗപ്പൂരിന്റെ മണ്ണില്‍ ആദ്യമായി ഒരു മലയാള സിനിമക്ക് അഭിമാനകരമായ നേട്ടമായ് ഒരു ലോഞ്ച് നടന്നു.
നീരജ് മാധവ്, അല്‍ത്താഫ് സലീം എന്നിവരെ പ്രധാന വേഷത്തിലെത്തുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ ആകാംക്ഷയുണര്‍ത്തുന്ന ടീസര്‍, സിംഗപ്പൂരില്‍ വെച്ച് നടന്ന വിനീത് ശ്രീനിവാസന് സംഗീത നിശയുടെ വേദിയില്‍ വെച്ച് സിങ്കപ്പൂര്‍ മന്ത്രി ദിനേഷ് വസു പ്രകാശനം ചെയ്തു. ഓര്‍ക്കിഡ് ഫിലിംസ്, പക്കാ ലോക്കല്‍, മീഡിയ 5 എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസന് ലൈവ് ഇന്‍ കോണ്‍സേര്‍ട്ടിനിടെയായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാക്കിയ ഈ പ്രകാശനം.
ആദിത്യന് ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' ഒരു കംപ്ലീറ്റ് ഫണ്‍ എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന് ശേഷം ആദിത്യന് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 'പ്ലൂട്ടോ'യിലെ രസകരമായ ആ ഏലിയന്‍ കഥാപാത്രമായി എത്തുന്നത് അല്‍ത്താഫ് സലീമാണ്.
അര്‍ഷ ബൈജു, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍ സുബിന് ടാര്സന്, നിഹാല്‍, സഹീര്‍ മുഹമ്മദ്,തുഷാര പിള്ള,സച്ചിന് ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ആദിത്യന് ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫണ്‍ എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.
ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രെജു കുമാര്‍, രശ്മി രെജു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ നിര്‍വ്വഹിക്കുന്നു.
മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകള്‍ നല്കുന്നു. മലയാളത്തില്‍ അപൂര്‍വമായി കൈകാര്യം ചെയ്യുന്ന Alien Comedy Genreലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയകൃഷ്ണന് ആര് കെ, കഥ, തിരക്കഥ- നിയാസ് മുഹമ്മദ്, സംഗീതം- അര്‍ക്കാഡോ, എഡിറ്റര്‍- സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍സ്- അനന്തു സുരേഷ്, കിഷോര്‍ ആര് കൃഷ്ണന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അര്ജ്ജുനന്, അസ്സോസിയേറ്റ് ഡയറക്ടര്‍- നൗഫല്‍ സലിം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- പക്കു, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാഖില്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈന്‍- ശങ്കരന് എഎസ്, കെ സി സിദ്ധാര്ത്ഥന്, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതന്‍, വിഎഫ്എക്സ്- ഫ്ളയിങ് പ്ലൂട്ടോ, സ്റ്റണ്ട്- എപിയന്‍സ്, ഫിനാന്‍സ് കണ്ട്രോളര്- സണ്ണി താഴുതല, സ്റ്റില്‍സ്- അമല്‍ സി സദര്‍, ഡിസൈന്‍- ടെന്‍ പോയ്ന്റ്സ്, വിഷ്വല്‍ പ്രൊമോഷന്‍സ്- സ്നേക് പ്ലാന്റ്, പി ആര് ഓ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com