CNA
കൊച്ചി:
നീരജ് മാധവ് അല്‍ത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യന് ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' എന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രെജു കുമാര്‍, രശ്മി രെജു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ അജുവര്‍ഗ്ഗീസ്, ആര്‍ഷാ ബൈജു, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, സുബിന് ടാര്സന്, നിഹാല്‍,സഹീര്‍ മുഹമ്മദ്,തുഷാര പിള്ള, സച്ചിന് ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
'കരിക്ക്' വെബ് സീരീസിലൂടെ ശ്രദ്ധേയനായ ആദിത്യന് ചന്ദ്രശേഖന് 'എങ്കിലും ചന്ദ്രികക്ക്' ശേഷം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'പ്ലൂട്ടോ'.
അല്‍ത്താഫ് സലിം ഒരു ഏലിയന്‍ കഥാപാത്രമാകുന്ന ഈ ചിത്രത്തില്‍ മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളുമാണ് ദൃശ്യവത്കരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയകൃഷ്ണന് ആര് കെ, ഛായാഗ്രാഹണം- വിഷ്ണു ശര്‍മ്മ, കഥ തിരക്കഥ- നിയാസ് മുഹമ്മദ്, സംഗീതം- അര്‍ക്കാഡോ, എഡിറ്റര്‍- സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍സ്- അനന്തു സുരേഷ്, കിഷോര്‍ ആര് കൃഷ്ണന്, അസ്സോസിയേറ്റ് ഡയറക്ടര്‍- അര്ജ്ജുനന്, നൗഫല്‍ സലിം,
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- പക്കു കരിത്തുറ, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാഖില്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈന്‍- ശങ്കരന് എ എസ്, കെ സി സിദ്ധാര്ത്ഥന്, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതന്‍, വിഎഫ്എക്സ് - ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട്- എപിയന്‍സ്, ഡാന്‍സ് കോറിയോഗ്രാഫി- റിഷ്ദാന് അബ്ദുല്‍ റഷീദ്, ഫിനാന്‍സ് കണ്ട്രോളര്- സണ്ണി താഴുതല, സ്റ്റില്‍സ്-
അമല്‍ സി സദര്‍, ഡിസൈന്‍- ടെന്‍ പോയ്ന്റ്സ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com