CNA
കൊച്ചി:
ഇളയദളപതി വിജയ്, അസിന്, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'പോക്കിരി' ജൂണ്‍ ഇരുപത്തിയൊന്നിന് വര്‍ണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുന്നു.
കനകരത്ന മൂവീസിന്റെ ബാനറില്‍ എസ്. സത്യരാമമൂര്‍ത്തി നിര്‍മ്മിച്ച് 2007ല്‍ റിലീസായ 'പോക്കിരി' ഇപ്പോള്‍ ആധുനിക സാങ്കേതിക ഡിജിറ്റല്‍ മികവോടെ ഫോര്‍കെ ഡോള്‍ബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്.
പുരി ജഗന്നാഥ് കഥ തിരക്കഥയെഴുതിയ ഈ ചിത്രത്തിന്റെ സംഭാഷണം വി പ്രഭാകറിന്റേതാണ്.
ഛായാഗ്രഹണം- നീരവ് ഷാ, എഡിറ്റര്‍- ശ്രീകര്‍ പ്രസാദ്, സംഗീതം- മണി ശര്‍മ്മ, സ്റ്റില്‍സ്- ചിത്രാസ്, ഡിസൈന്‍- ഗോപന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com