CNA
കൊച്ചി:
ഐഡ എച്ച്സി പ്രൊഡക്ഷന്‍ ഹബ്ബിന്റെ ബാനറില്‍ അരുണ്‍ എസ് ചന്ദ്രന് കൂട്ടിക്കല്‍ നിര്‍മ്മിച്ച് പ്രശസ്ത ഫിലിം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂര്‍ സംവിധാനം ചെയ്ത 'പൂച്ചി' എന്ന മ്യൂസിക്ക് വീഡിയോ, സിനിമാതാരങ്ങളായ ടോവിനോ തോമസ്, മഞ്ജുവാര്യര്‍, കുഞ്ചാക്കോ ബോബന്, ജയസൂര്യ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസായി.
സ്ത്രീസ്വാതന്ത്ര്യവും ചെറുത്തുനില്‍പ്പും പ്രമേയമാകുന്ന 'പൂച്ചി' മ്യൂസിക് വീഡിയോയില്‍ ഋതുമതിയാകുന്ന പെണ്‍കുട്ടി മുതല്‍ വിവിധപ്രായത്തിലുള്ള സ്ത്രീകളുടെ ജീവിതം ഒരു പൂച്ചിയുടെ വീക്ഷണത്തിലൂടെ വളരെ മനോഹരമായി അവതരിപ്പിക്കുന്നു.
അട്ടപ്പാടിയുടെ മനോഹരമായ പ്രകൃതിഭംഗിയില്‍ ചിത്രീകരിച്ചിട്ടുള്ള 'പൂച്ചി' യില്‍ ധന്യ സുരേഷിന്റെ വരികള്‍ക്ക് രജത് പ്രകാശ് സംഗീത സംവിധാനം നിര്‍വ്വിക്കുന്നു.
വിഷ്ണു ദാസ്, വിവേക് ലിയോ, ശിഖ പ്രഭാകരന് എന്നിവരാണ് ഗായകര്‍.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- അനോജ് തോമസ്, പ്രൊജക്ട് ഡിസൈനര്‍- വിയാന്‍ മംഗലശ്ശേരി, ഛായാഗ്രഹണം- മഹാദേവന് തമ്പി, എഡിറ്റര്‍- പ്രണവ് ബാബു, പ്രൊഡക്ഷന്‍ ഡിസൈനര്‍- മോഹന്‍ദാസ്, കോസ്റ്റസ്- സുജിത് സുധാകര്‍, വിഎഫ്എക്സ്- സുമില്‍ ശ്രീധരന്, ഡിഐ- ജോജി പാറക്കല്‍, മേക്കപ്പ്- നരസിംഹ സ്വാമി, അസോസിയേറ്റ് ഡയറക്ടേഴ്സ്- സാലിം അലി, ലിബാസ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍- അതുല്‍ കൃഷ്ണ എസ്, സ്റ്റില്‍സ്- അജി ചിത്രം, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com