മഹേഷ് എം കമ്മത്ത്
കൊച്ചി:
മുത്തുകൃഷ്ണന് പളനി സംവിധാനം ചെയ്ത് ബീവര്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച 'പോര് പറവൈ' എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ ഗാനം ഒക്ടോബര്‍ 2ന് റിലീസായി.
റീലീസായായ ആദ്യ ഗാനം ശ്രദ്ധേയമായി.
സംഗീതം ഒരുക്കിയിരിക്കുന്നത് മിഥുന് നാരായണന് ആണ്. പ്രശസ്ത ഗായിക ചിന്മയി പാടിയ 'വിണ്ണും മണ്ണും...' എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. പ്രശസ്ത സ്റ്റേജ് ആര്‍ട്ടിസ്റ്റ് വസന്ത് സെല്‍വം നായക വേഷത്തിലെത്തുന്ന ചിത്രം ഡിസംബറില്‍ റീലീസ് ചെയ്യും.
ബീവര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ മുത്തുകൃഷ്ണന് പളനി ആണ് സംവിധാനം ചെയ്യുന്നത്. മുത്തുകൃഷ്ണന് പളനി തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
വസന്ത് സെല്‍വം, അജയ് രത്നം, ഗീതി സംഗീത, ധന്യ അനന്യ, അരവിന്ദ് ശങ്കര്‍, രേണു സൗന്ദര് എന്നിവരാണ് അഭിനേതാക്കള്‍.
ക്യാമറ: പ്രവീണ്‍ പുത്തന്‍പുരയ്ക്കല്‍, നിര്‍മ്മാണം: ബീവര്‍ പ്രൊഡക്ഷന്‍സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ധീരന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഉണ്ണി പൂങ്കുന്നം, അസോസിയേറ്റ് ഡയറക്ടര്‍: ജയേഷ് വേണുഗോപാല്‍, അസോസിയേറ്റ് ക്യാമറമാന്: ജിതിന് ജോര്‍ജ്, അസി. ക്യാമറാമാന്: അനന്തന് കെ എസ്, അനൂബ് മോഹനന്. കല: വിനോദ് രവീന്ദ്രന്, എഡിറ്റിംഗ്: ഡാനി ചാള്‍സ്, അതുല്‍ വിജയ്. വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍.
സരിഗമ ആണ് ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.
Online PR - CinemaNewsAgency.Com