CNA
കൊച്ചി:
സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാന് നിര്‍മ്മിച്ച് മാധ്യമ പ്രവര്ത്തകന് പി മുരളി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പൊട്ടിച്ചൂട്ട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസായി.
യവനിക ഗോപാലകൃഷ്ണന്, അരിസ്റ്റോ സുരേഷ്, വിനോദ് കോവൂര്‍, ഉണ്ണി നായര്‍, അനില്‍ ബേബി, നിസാര്‍ മാമുക്കോയ, സീമ ജി നായര്‍, നീന കുറുപ്പ്, അംബിക മോഹന്‍, രശ്മി അനില്‍ തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍. ഒപ്പം ഗോകുലം ഗോപാലന്, അഡ്വക്കേറ്റ് ബി എ ആളൂര്‍ എന്നിവരും വേഷമിടുന്നു.
കൂടാതെ നിരവധി പുതു മുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com