CNA
കൊച്ചി:
കാമ്പസ്സ് എന്നും സന്തോഷത്തിന്റേയും, യൂത്തിന്റെ നെഗളിപ്പിന്റേയുമൊക്കെ വിളനിലമാണ്.
കുട്ടികളുടെ തമാശയും വീറും വാശിയും സൗഹൃദവും പിണക്കവും പ്രണയുമൊക്കെ അവര്‍ക്കിടയില്‍ അരങ്ങേറുന്ന ഘടകങ്ങളാണ്.
വ്യത്യസ്ഥ സ്ഥലങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അങ്ങനെയുള്ളവര്‍ ഏറെക്കാലം ഒന്നിച്ചു സഹകരിക്കുന്ന ഒരു വേദി കൂടിയാണ് കാംബസ്സ്. ഇത്തരമൊരു കാമ്പസ്സില്‍ അരങ്ങേറുന്ന നിരവധി സംഭവങ്ങള്‍ തികഞ്ഞ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പ്രകമ്പനം'.
വിജേഷ് പാണത്തൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തുവിട്ടു. മേല്പ്പറഞ്ഞതു പോലെ ഒരു കാമ്പസ്സിന്റെ എല്ലാ രസക്കൂട്ടുകളും ഈ ട്രയിലറില്‍ വ്യക്തമാക്കുന്നു.
ജനുവരി മുപ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ ട്രയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
നവരസ ഫിലിംസ് & സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., കാര്ത്തികേയന് എസ്., സുധീഷ് എന്‍. എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കോ പ്രൊഡ്യൂസേര്‍സ്- വിവേക് വിശ്വം, ഐ.എം. പി. മോന്‍സി, ബ്ലെസ്സി, റിജോഷ്ദി ലോര്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- അഭിജിത്ത് സുരേഷ്.
ഒരു കാംബസ്സും, ഹോസ്റ്റല്‍ ജീവിതവുമാണ് പൂര്‍ണ്ണമായും, ഹ്യൂമര്‍ പശ്ചാത്തലത്തിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം, സഞ്ചരിക്കുന്ന ഒരു സിനിമ.
ഗണപതി, സാഗര്‍ സൂര്യ, സോഷ്യല്‍ മീഡിയാ താരം അമീന്, ശീതള്‍ ജോസഫ്, രാജേഷ് മാധവന്, അസീസ് നെടുമങ്ങാട്, ലാല്‍ ജോസ്, പി.പി. കുഞ്ഞികൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, കലാഭവന്‍ നവാസ്, ഗായത്രി സുരേഷ്, മല്ലികാസുകുമാരന്‍, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത് എസ്. നായര്‍, ഷിന്‍ഷാന്‍, ഷൈലജ അനു, സുബിന് ടര്‍സന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.
തിരക്കഥ, സംഭാഷണം- ശ്രീഹരി വടക്കന്‍, ഗാനങ്ങള്‍- വിനായക് ശശികുമാര്‍, സംഗീതം- ബിബിന്‍ അശോക്, ബി.ജി.എം- ശങ്കര്‍ ശര്‍മ്മ, ഛായാഗ്രഹണം- ആല്‍ബി ആന്റെണി, എഡിറ്റിംഗ്- സൂരജ് ഇ. എസ്., കലാസംവിധാനം- സുഭാഷ് കരുണ്‍, മേക്കപ്പ്- ജയന് പൂങ്കുളം, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അംബ്രോ വര്‍ഗീസ്, സ്റ്റില്‍സ്- ഷാഫി ഷക്കീര്‍, ഷിബി ശിവദാസ്, ഡിസൈന്‍- യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഇനാബ്ളര്‍- സൈനുദ്ദീന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്- ശശി പൊതുവാള്, കമലാക്ഷന്‍ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- നന്ദു പൊതുവാള്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com