സി എന്‍ എ-
ഹൈദരാബാദ്:
തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണ് നടന് പ്രകാശ് രാജിന് പരിക്കേറ്റു.
ധനുഷ് നായകനാവുന്ന 'തിരുചിട്രംബലം' എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
അപകടം നടന്നയുടന്‍ ചെന്നൈയില്‍ തന്നെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ചികിത്സക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
വീഴ്ചയില്‍ കൈയിലാണ് പ്രകാശ് രാജിനു പരിക്കേറ്റത്. ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു.
'ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ ഒടിവ്, ശസ്ത്രക്രിയക്കുവേണ്ടി എന്റെ സുഹൃത്ത് ഡോ: ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാനൊന്നുമില്ല, നിങ്ങളുടെ ചിന്തകളില്‍ എന്നെയും ഉള്‍പ്പെടുത്തുക', എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.