CNA
കൊച്ചി:
പ്രശസ്ത ഗായികയും ഗാനരചയിതാവും സംഗീത സംവിധായകയുമായ സോണി സായിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'പ്രാണ സംഗീത്' എന്ന മ്യൂസിക് ബ്രാന്‍ഡിന്റെ ഉല്‍ഘാടന കര്‍മ്മം, എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ വെച്ച് നിര്‍വഹിച്ചു.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ അനില്‍ ഫിലിപ്പ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
മാക്ട ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അരൂക്കുറ്റി, സിനിമാ പി ആര് ഒ എ എസ് ദിനേശ്, ഗായകരായ മൃദുല വാര്യര്‍, അപര്‍ണ്ണ രാജീവ്, പ്രദീപ് സോമസുന്ദരന്‍, വിജേഷ് ഗോപാല്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിന്നര്‍ അരവിന്ദ് ദിലീപ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് 80, 90 കാലഘട്ടത്തിലെ മനോഹരഗാനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് 'പ്രാണ സംഗീത്' അവതരിപ്പിച്ച ഗോള്‍ഡന്‍ മെലഡി എന്ന ഹൃദമായ സംഗീത പരിപാടിയും ഉണ്ടായിരുന്നു.
പ്രാണ സംഗീതിന്റെ സാരഥിയായ സോണി സായി 'മാക്ട' ജോയിന്റ് സെക്രട്ടറി കൂടിയാണ്.
Online PR - CinemaNewsAgency.Com