'പ്രശാന്തേട്ടന്റെ മീശ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
18-10-2026
CNA
കൊച്ചി :
പ്രശസ്ത നടനും കാരിക്കേച്ചര്‍ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കി ശ്രീജിത്ത് പൊയില്‍ക്കാവ് എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന 'പ്രശാന്തേട്ടന്റെ മീശ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂര്‍ എഴുതിയ ശ്രദ്ധേയമായ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സാംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ മാത്യു സാമുവല്‍ നിര്‍മ്മിക്കുന്നു.