CNA
കൊച്ചി:
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വര്‍ഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാന് തൃശൂര്‍, മോഹന്‍ അയിരൂര്‍ എന്നിവര്‍ അടങ്ങുന്ന മൈത്രി വിഷ്വല്‍സിന്റെ ഏറ്റവും പുതിയ സിനിമ 'പ്രതിമുഖ'ത്തിന്റെ ഓഡിയോ, ട്രയിലര്‍, ടീസര്‍ തിരുവല്ലയില്‍വെച്ച് പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ല കളക്ടര്‍ പ്രേംകൃഷ്ണനും ചലച്ചിത്ര സംവിധായകന് ബ്ലസ്സിയും ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
ഒരു മനുഷ്യന് ശുദ്ധമായ ഏകലിംഗ ജീവിയല്ല. ഓരോ മനുഷ്യ ജീവിയും സ്ത്രീ പുരുഷ ലിംഗത്തിന്റെ സാദ്ധ്യതകള്‍ വഹിക്കുന്നു. വിപരീതങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുകളും ജീവിതത്തിന്റെ യഥാര്‍ത്ഥ താളവും താളഭംഗവും ഉണ്ടാക്കുന്നു.
നവാഗതനായ വിഷ്ണു പ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ശിവ, രാജീവ് പിള്ള, മുന്ന, തന്വി കിഷോര്‍, സുധീഷ്, മോഹന്‍ അയിരൂര്‍, ബഷീര്‍ ബഷി, സന്ദീപ് മിലാനി, ഹരിലാല്‍ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, കെപിഎസി മനോജ്, ലാലി മട്ടയ്ക്കല്‍, ഡോ. ഷിബു, അനില്‍ കെ എം, ജോണി അയിരൂര്‍, ചന്ദ്രന് സാരഥി, ബിജു തിരുവല്ല, കാര്‍ത്തിക വിജയകുമാര്‍, നസ്രിന്, ഷബ്ന ദാസ്, ആയില്യ, മായ സുരേഷ്, മായ സുകു, രമ്യ കൃഷ്ണന്, അനിത ആനന്ദ് എന്നിവര്‍ അഭിനയിക്കുന്നു.
പ്രോജക്ട് ഡിസൈനര്‍- മോഹന്‍ അയിരൂര്‍, ഛായാഗ്രഹണം- സിദ്ധാര്‍ത്ഥ് ശിവ, വിഷ്ണു പ്രസാദ്, രാരിഷ് കുറുപ്പ്, എഡിറ്റിംഗ്- ബിനോയ് ടി വര്‍ഗീസ്, അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് തിരുവല്ല, സംഗീതം- ടോണി ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദാസ് വടക്കാഞ്ചേരി, പിആര്‍ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com