CNA
കൊച്ചി:
മലയാള ചലച്ചിത്ര സൗഹൃദവേദിയും മലപ്പുറത്തെ പ്രിയദര്‍ശിനി കോളേജും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
പ്രതിഭാ പുരസ്കാരങ്ങള്‍ക്ക് പ്രേംനസീര്‍ അവസാനമായി അഭിനയിച്ച 'ധ്വനി' എന്ന ചിത്രം തുടങ്ങി നിരവധി സിനിമകളുടെ നിര്‍മ്മാതാവ്, മുന്‍മന്ത്രി മഞ്ഞളാംകുഴി അലി എംഎല്‍എ, ടെലിവിഷന്‍ സീരിയല്‍ സംവിധായകന് വയലാര്‍ മാധവന്‍കുട്ടി, നടന് കൂട്ടിക്കല്‍ ജയചന്ദ്രന്, ഗായകന് രാകേഷ് ബ്രഹ്മാനന്ദന് എന്നിവരെ തിരഞ്ഞെടുത്തു.
ടെലിവിഷന്‍ മാധ്യമ പുരസ്കാരങ്ങള്‍ക്ക് മാതൃഭൂമി ന്യൂസ് പാലക്കാട് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ ഡോക്ടര്‍ ജി. പ്രസാദ് കുമാര്‍, കൈരളി ചാനല്‍ മലബാര്‍ മേഖലാമേധാവി പി.വി.കുട്ടന്, മനോരമ ന്യൂസ് പാലക്കാട് റിപ്പോര്‍ട്ടര്‍ ബി.എല്‍.അരുണ്‍, മീഡിയ വണ്‍ കോഴിക്കോട് സീനിയര്‍ ക്യാമറമാന് മനേഷ് പെരുമണ്ണ എന്നിവര്‍ അര്‍ഹരായി.
മികച്ച ഹൃസ്വചിത്രം: കബരി.
(നിര്‍മ്മാണം: ഫസല്‍ പറമ്പാടന്‍.
മികച്ച സംവിധാനം: ഹംസ കയനിക്കര.
മികച്ച ഷോര്‍ട്ട്ഫിലിം സംവിധായകന്: കലന്തന് ബഷീര്‍ (അദൃശ്യം)
നടന്: മനോജ്കുമാര്‍ (ബാലന്റെ ഫസ്റ്റ് ഷോ)
നടി: വാസ്തവിക (വിശുദ്ധ രാത്രികള്‍).
മികച്ച ലഘു നാടക രചന: സുധന് നന്മണ്ട (മുടിയന്നൂര്ക്കുന്നിലെ ക്ഷുരകന്)
ലഘു നോവല്‍: അപ്പോഴും സന്ധ്യ മയങ്ങിയിരുന്നില്ല (നോവലിസ്റ്റ്- ബിജു പുത്തൂര്‍)
ചെറുകഥാസമാഹാരം: ഭാഗ്യവതിയുടെ കണ്ണുകള്‍ (കഥാകൃത്ത് സുഭാഷ് ആറ്റുവാശ്ശേരി).
ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് മലപ്പുറത്തെ പ്രിയദര്‍ശിനി കോളേജില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാര്‍ എംഎല്‍എ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും ജൂറി ചെയര്‍മാനുമായ സമദ് മങ്കടയും പ്രോഗ്രാം ഡയറക്ടര്‍ റഹിം പൂവാട്ടുപറമ്പും അറിയിച്ചു.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com