CNA
കൊച്ചി:
നടന് കലാഭവന്‍ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'പ്രേമപ്രാന്ത്' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
പ്രശസ്ത താരം നിവിന്‍ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ എബ്രിഡ് ഷൈന്റെ മകന് ഭഗത് ആദ്യമായി നായകനായി അഭിനയിക്കുന്നു.
എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാന് ചാബ്ര നിര്‍വ്വഹിക്കുന്നു.
2014ല്‍ റിലീസായ '1983' എന്ന നിവിന്‍ പോളി ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഭഗത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
2021ല്‍ റിലീസായ 'മ്യാവൂ' സൗബിന്ലാല് ജോസ് ചിത്രത്തിലും ഭഗത് ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചു.
മിമിക്രിയിലൂടെ സിനിമാഭിനയിലെത്തിയ കലാഭവന്‍ പ്രജോദിന്റെ ആദ്യ സിനിമ, 2002ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ്-ദിലീപ് ചിത്രമായ 'മീശമാധവന്' ആയിരുന്നു.
നായികയുടെയും മറ്റു അഭിനേതാക്കളുടെയും നിര്‍ണ്ണയം പുരോഗമിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com