കൊല്ലം :
മാതാവിന്റെ നാട്ടില്‍ത്തന്നെ മകള്‍ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.
കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെന്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് മനോജ് കെ. ജയന്-ഉര്‍വ്വശി ദമ്പതിമാരുടെ മകള്‍ തേജാ ലക്ഷമി(കുഞ്ഞാറ്റ) ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്.
റെജി പ്രഭാകറാണ് 'പ്രിയതമന്' എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
അഭിനേതാക്കള്‍, അണിയറപ്രവര്‍ത്തകര്‍ ബന്ധുമിത്രാദികള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോര്‍ജ് സെബാസ്റ്റിയന് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
അച്ഛന് മനോജ് കെ. ജയനോടൊപ്പമാണ് തേജാ ലക്ഷ്മി എത്തിയത്.
ശ്രീനാഥ് ഭാസിയടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ പത്മരാജ് രതീഷ്, സുധീര്‍ കരമന, സുനില്‍ സുഖദ, വിദ്യാ വിശ്വനാഥ് എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.
ശ്രേയാനിധി ക്രിയേഷന്‍സിന്റെ ബാനറില്‍ സുനില്‍കുമാര്‍ എസ്, മുനീര്‍ അറക്കല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഒരിടത്തരം പട്ടണത്തിന്റെ പശ്ചാത്തലത്തിലൂടെ ഫാമിലി ഹ്യൂമര്‍ ചിത്രമാണ് റെജി പ്രദാകരന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ടി.എ. റസാഖിന്റെ തിരക്കഥയില്‍ 'സുഖമായിരിക്കട്ടെ' എന്ന ചിത്രമാണ് റെജി പ്രഭാകരന് ആദ്യമായി സംവിധാനം ചെയ്തത്.
ഏറെ പുരസ്ക്കാരങ്ങള്‍ നേടിയ ഈ ചിത്രത്തിനു ശേഷം റെജി പ്രഭാകരന് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
'സുഖമായിരിക്കട്ടെ' ഗൗരവമുള്ള വിഷയമായിരുന്നുവെങ്കില്‍ ഈ ചിത്രം ഹ്യൂമര്‍ നിറഞ്ഞ ഒരു കുടുംബ കഥയാണു പറയുന്നത്.
ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകന്റേയും ജീവിതത്തിനിടയിലേക്ക് എം.ബി.എ. ബിരുദധാരിയായ ഒരു പെണ്‍കുട്ടിയുടെ കടന്നുവരവിലൂടെ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്.
കൊച്ചു കൊച്ചു രസാകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.
വിശ്വാസും പ്രിയയും ഇതാണ് ശ്രീനാഥ് ഭാസിയുടേയും, തേജാ ലക്ഷമിയുടെയും കഥാപാത്രങ്ങളുടെ പേരുകള്‍.
ശാന്തി കൃഷ്ണ ഇര്‍ഷാദ് , മീരാ നായര്‍, പി.പി. കുഞി കൃഷ്ണന് മാഷ് , മഞ്ജൂ പത്രോസ്, ദിനേശ് പണിക്കര്‍, കുടശ്ശനാട് കനകം സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ്, കൈഫ്, സുബിന്, സിനു സൈനുദ്ദീന്‍, ജോസ് പേരൂര്‍ക്കട എന്നിവരും പ്രധാന താരങ്ങളാണ്.
നിരവധി ഹ്യൂമര്‍ കുടുംബ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കഥ- സനു ഭാസ്കര്‍, ഗാനങ്ങള്‍- റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്. സംഗീതം- രമേഷ് നാരായണ്‍, ബിജിപാല്‍, റോണി റാഫേല്‍, പശ്ചാത്തല സംഗീതം-
റോണി റാഫേല്‍, ഛായാഗ്രഹണം- പ്രദീപ് നായര്‍, എഡിറ്റിംഗ്- സിയാന് ശ്രീകാന്ത്, കലാ സംവിധാനം- അര്‍ക്കന്‍ എസ്. കര്‍മ്മ., മേക്കപ്പ്- പട്ടണം ഷാ,
കോസ്റ്റ്യൂം ഡിസൈന്‍- ഇന്ദ്രന്‍സ് ജയന്, കോ ഡയറക്ടര്‍- ഹാരിസണ്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ശരത്,
സഹസംവിധാനം- അനീഷ് കാട്ടിക്കോ, രാജേഷ് ആര്. റിസ്വാന്, കാസ്റ്റിംഗ് ഡയറക്ടര്‍- ആരോമല്‍ ആര്, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, പ്രൊഡക്ഷന്‍ എക്സികുട്ടീവ്സ്- രാജേഷ് തങ്കപ്പന്, സഫി ആയൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹരിവെഞ്ഞാറമൂട്.
കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും വാഗമണ്ണിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com