Editor- MM Kamath
വയനാട്:
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'പുലിമട' എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു.
ഇങ്ക് ലാബ് സിനിമാസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് സൂപ്പര്‍ ഡീലക്സ് എന്റെര്ടെയിന്മെന്റിന്റെ ബാനറില്‍ ഡിക്സന്പൊടുത്താസും സുരാജ് പി. എസ്സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അമ്പലവയല്‍ മൗണ്ട് അവന്യു ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമിട്ടത്.
പ്രശസ്ത കോസ്റ്റ്യും ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ജോജു ജോര്‍ജ്, ഏ.കെ. സാജന്, ജോജു ജോര്‍ജിന്റെ സഹോദരന്
വര്‍ക്കി, നടന് സുധീര്‍, എന്നിവര്‍ ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ഡിക്സന് പൊടുത്താസ് സ്വിച്ചോണ്‍ കര്‍മ്മം നടത്തി. സുരാജ് ഫസ്റ്റ് ക്ലാപ്പും നല്‍കിയതോടെ ചിത്രീകരണത്തിന് ആരംഭം കുറിച്ചു.
ജോജു ജോര്‍ജാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിന്‍സന്റ് സ്ക്കറിയാ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് വയനാട്ടില്‍ കുടിയേറിയ ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ് വിന്‍സന്റ് സ്കറിയാ എന്ന കറിയാച്ചന്.
പൊലീസ് ഡിപ്പാര്‍ട്ട് മെന്റിലാണങ്കിലും കൃഷിയിലും പൊതു പ്രവര്‍ത്തനങ്ങളിലുമൊക്കെ കൂടുതലാണ്.
ഔദ്യോഗിക ജീവിതം ഒരു പേരിനു മാത്രം. ഒറ്റയാള്‍ ജീവിതമാണ് നയിച്ചു പോരുന്നത്.
ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ ഉള്ള ഒരു പെണ്‍കുട്ടി കടന്നു വരുന്നു. ഇത് അതുവരെ അയാള്‍ പിന്തുടര്ന്നു വന്ന ജീവിതത്തെത്തന്നെ മാറ്റിമറിച്ചു എന്നു തന്നെ പറയാം.
ആ പെണ്‍കുട്ടിയുമായി മാനസ്സികമായും ഏറെ അടുത്തു, തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് തികഞ്ഞ ത്രില്ലര്‍ മൂഡില്‍ ഏ.കെ. സാജന് അവതരിപ്പിക്കുന്നത്.
പ്രശസ്ത തമിഴ് നായിക ഐശ്യര്യ രാജേഷാണ് ഈ ചിത്രത്തിലെ നായികയാകുന്നത്.
ബാലചന്ദ്രമേനോന്, ചെമ്പന്‍ വിനോദ്, ലിജോമോള്‍, ജോണി ആന്റണി, ഷിബില (കക്ഷി അമ്മിണിപ്പിള്ള ഫെയിം) അഭിരാം, ജാഫര്‍ ഇടുക്കി, സംവിധായകന് ജിയോബേബി, അബു സലിം, പ്രശസ്ത തിരക്കഥാകൃത്ത് ദിലീഷ് നായര്‍, പൗളി വത്സന്, സോനാ നായര്‍, അബിന്‍, റോഷന്, ഷൈനി, കൃഷ്ണപ്രഭാ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഒരിടവേളക്കുശേഷം വേണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
സംഗീതം- ജേയ്ക്ക് ബിജോയ്, എഡിറ്റിംഗ്- വിവേക് ഹര്ഷന്, കലാസംവിധാനം- വിനീഷ് ബംഗ്ളാന്, മേക്കപ്പ്- സുനില്‍ റഹ്മാന്, കോസ്റ്റ്യും ഡിസൈന്‍- സുനില്‍ റഹ്മാന്, പ്രൊഡക്ഷന്‍ എക്സിക്ക്യുട്ടീവ്സ്- ബാബുരാജ് മനിശ്ശേരി, എബി, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജീവ് പെരുമ്പാവൂര്‍.
വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
ഫോട്ടോ- അനൂപ് ചാക്കോ.
Online PR - CinemaNewsAgency.Com