കൊച്ചി :
യൂട്യൂബില്‍ തരംഗം തീര്‍ത്ത് 'മഴവില്‍ക്കനവുകള്‍' എന്ന ചിത്രത്തിലെ 'രാവുറങ്ങാതെ...' എന്ന് തുടങ്ങുന്ന ഗാനം. റിലീസ് ചെയ്ത് 72 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം കണ്ടത്. പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത്തിന്റെ വേറിട്ട ശബ്ദത്തിലുള്ള തിരിച്ചുവരവാണ് പാട്ടിനെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകപ്രിയമാക്കിയത്.
സംവിധാനം: എസ്. എസ്. ജിഷ്ണു ദേവ്, നിര്‍മ്മാണം: ബീന കാവേരി (പുഷ്കാസ് പ്രൊഡക്ഷന്‍സ്), ആലാപനം: ശരത്, സംഗീതം: സബീഷ് ബാല, രചന: ദീപു ആര്. എസ്. ചടയമംഗലം.
ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി ജയിക്കുന്ന ഒരു സ്ത്രീയുടെ അതിജീവന കഥയാണ് ചിത്രം പറയുന്നത്. ആലാപനത്തിലെ വേഗതയും ഭാവസാന്ദ്രതയും കൊണ്ട് ശരത് വീണ്ടും മനം കവര്‍ന്നപ്പോള്‍, വരികള്‍ക്കും സംഗീതത്തിനും അനുയോജ്യമായ മനോഹരമായ ദൃശ്യാവിഷ്കാരമാണ് സംവിധായകന് എസ്. എസ്. ജിഷ്ണു ദേവ് ഒരുക്കിയിരിക്കുന്നത്.
ബീന കാവേരി, നിവേദിത, അഭിഷേക് ശ്രീകുമാര്‍, പ്രിന്‍സ് ജോണ്സന്, ജലതാ ഭാസ്കരന്, ടി. സുനില്‍ പുന്നക്കാട്, ശ്രേയസ്, അരുണ്‍ കുമാര്‍ എസ്. എസ്. എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈന്‍ പ്രജിന് ഡിസൈന്‍സും പി.ആര്.ഒ ചുമതലകള്‍ അജയ് തുണ്ടത്തിലുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
Online PR - CinemaNewsAgency.Com