CNA
കൊച്ചി:
വൈസ്കിങ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'രാജകന്യക' എന്ന സിനിമയുടെ ടീസര്‍ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ ചിത്രം ഒരുങ്ങുന്നത് . കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിച്ച, ഫാന്റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും പുതുതലമുറയ്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാന താരങ്ങളായ ആത്മീയ രാജന്, രമേശ് കോട്ടയം, ഭഗത് മാനുവല്‍, ആശ അരവിന്ദ്, മെറീന മൈക്കിള്‍, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പില്‍ അശോകന്, അനു ജോസഫ്, ഡിനി ഡാനിയല്‍, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു തിലകന്, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവന്‍, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോണ്‍ സഹിം, ദേവിക വിനോദ്, ഫാദര്‍ സ്റ്റാന്‍ലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വര്‍ഗീസ്, സോഫിയ ജെയിംസ്, ഫാദര്‍ വര്‍ഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രന്, ഫാദര്‍ ജോസഫ് പുത്തന്‍പുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദര്‍ അലക്സാണ്ടര്‍ കുരീക്കാട്ട്, ടോമി ഇടയാല്‍, ടോണി, അനില്‍, ബാബു വിതയത്തില്‍, സുനില്‍കുമാര്‍, ജിയോ മോന് ആന്റണി കൂടാതെ ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുല്‍ മജീദ്, അഭിഷേക് ടി പി, പ്രാര്‍ത്ഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജില്‍സണ്‍ ജിനു, വിക്ടര്ജോസഫ് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വെണ്‍പാലയാണ്. രഞ്ജിന് രാജ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പ്രധാന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയാണ്. മെറിന് ഗ്രിഗറി, അന്ന ബേബി, രഞ്ജിന് രാജ്, വില്‍സണ്‍ പിറവം എന്നിവരാണ് മറ്റു ഗായകര്‍.
അരുണ്‍കുമാര്‍, ആന്റണി ജോസഫ് ടി എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- മരിയ വിക്ടര്‍, ആര്‍ട്ട് ഡയറക്ടര്‍- സീമോന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോസ് വരാപ്പുഴ, മേക്കപ്പ്- മനോജ് അങ്കമാലി, അസോസിയേറ്റ് ഡയറക്ടര്‍- ദിലീപ് പോള്‍, കോസ്റ്റ്യൂംസ്- സിജി തോമസ് നോബല്‍, ഷാജി കൂനമ്മാവ്, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്- ജോര്‍ജ് ജോളി, ഡിസൈന്‍- ഐഡന്റ് ഡിസൈന്‍ ലാബ്, ഓഡിയോഗ്രാഫി- അജിത്ത് എബ്രഹാം ജോര്‍ജ്.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ ചിത്രം ജൂലൈ ആദ്യവാരം തിയറ്ററില്‍ എത്തുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഒരുക്കുന്ന ചിത്രം ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്നു. ഐതിഹ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ സമുദ്രഗിരി ഗ്രാമത്തിന്റെ കഥ പറയുന്ന രാജകന്യകയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു നല്ല ദൃശ്യാനുഭവം നല്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com