സി എന്‍ എ-
കൊല്ലം:
സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര് നിര്‍മ്മിച്ച് അശോക് ആര് നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'റെഡ് റിവര്‍' ചിത്രീകരണം തുടങ്ങി.
വിഷ്ണു ഉണ്ണികൃഷ്ണന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുധീര്‍ കരമന, കൈലാഷ്, ജയശ്രീ, സതീഷ് മേനോന്, ആസിഫ് ഷാ, സാബു പ്രൗദീന്‍, മധുബാലന്‍, സുഭാഷ് മേനോന്, റോജിന്‍ തോമസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
തിരക്കഥ- പോള്‍ വൈക്ലിഫ്, ഛായാഗ്രഹണം- സുനില്‍പ്രേം എല്‍ എസ്, ഗാനരചന- പ്രകാശന് കല്യാണി, സംഗീതം- സിജു ഹസറത്ത്, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജേഷ്, കല- അജിത്ത് കൃഷ്ണ, ചമയം- ലാല്‍ കരമന, വസ്ത്രാലങ്കാരം- വാഹിദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ജിനി സുധാകരന്, സൗണ്ട് ഡിസൈന്‍- അനീഷ് എ എസ്, സൗണ്ട് മിക്സിംഗ്- ശങ്കര്‍ദാസ്, സ്റ്റില്‍സ്- അജി മസ്കറ്റ്, പി ആര് ഓ- അജയ് തുണ്ടത്തില്‍. കൊല്ലം, ചിറ്റുമല, കല്ലട തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം.