കൊച്ചി :
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ ജഗദീഷും ഉര്‍വശിയും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'റൂം നമ്പര്‍ 9' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ജയ് മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
'സ്ത്രീധനം', 'ഭാര്യ', 'സിംഹവാലന്‍ മേനോന്' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ ജോഡികള്‍ ഒന്നിച്ച് എത്തുമ്പോള്‍ ആകാംക്ഷ ഏറുകയാണ്.
സിനിമാറ്റിക് ഡ്രീംസിന്റെ ബാനറില്‍ വിലാസ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്, ശങ്കര്‍ ശര്‍മ്മ എന്നിവര്‍ സംഗീതം പകരുന്നു.
പശ്ചാത്തല സംഗീതം- ശങ്കര്‍ ശര്‍മ്മ, ചിത്രസംയോജനം- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനു ജഗത്, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാര്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്, കളറിസ്റ്റ്- രംഗ്റേസ് മീഡിയവര്‍ക്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ആക്ഷന്‍- ശരവണന് സത്യ, അനില്‍ അലക്സ്, മാര്‍ക്കറ്റിംഗ്- അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു വി എസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com