സി എന്‍ എ-
കൊച്ചി:
റോഷന് ആന്‍ഡ്രൂസ് എന്ന സംവിധായകന് സിനിമയില്‍ എത്തിയിട്ട് 25 വര്‍ഷം പിന്നിടുന്നു. സിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാലയളവല്ല. കാരണം ഇന്നു മലയാള ചലച്ചിത്രവേദിയില്‍ അറിയപ്പെടുന്ന ഒട്ടു മിക്ക സംവിധായകരും ഈ കാലം കടന്നെത്തിയവരാണ്. കാല്‍നൂറ്റാണ്ടിന്റെ കണക്കെടുപ്പില്‍ റോഷന്ആന്ഡ്രൂസിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ പുതിയ തീരുമാനമാണ്. 25 ല്‍ ആദ്യ പത്തുവര്‍ഷക്കാലം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. സംവിധായകനായിട്ട് 15 വര്‍ഷവും ആകുന്നു. ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ എത്തി നില്ക്കുമ്പോള്, പ്രത്യേകിച്ച് ഒരു സിനിമ പശ്ചാത്തലമോ ബന്ധങ്ങളോ ഇല്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്നും സിനിമ എന്ന മാധ്യമത്തോട് ആഴത്തിലുള്ള പ്രണയവും അതിലേക്ക് എത്താനുള്ള ആഗ്രഹവും ആത്മാര്‍ത്ഥമായ ശ്രമവുമായിരുന്നു കൈമുതലെന്നു സംവിധായകന് റോഷന് ആന്‍ ഡ്റൂസ് പറഞ്ഞു. 'ഒരുപാട് കഷ്ടപ്പാടുകളും പ്രതിസന്ധികളും വെല്ലുവിളികളെയും തരണം ചെയ്തു തന്നെയാണ് ഞാനും സംവിധായകനെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ഈ അവസരത്തില്‍ എന്റെ ഗുരുസ്ഥാനീയരായ ഓരോരുത്തരെയും ബഹുമാനത്തോടെ സ്മരിക്കുന്നു. 25 വര്‍ഷത്തെ യാത്രയില്‍ 'ഉദയനാണ് താരം', 'നോട്ട്ബുക്ക്', 'കാസനോവ', 'ഇവിടം സ്വര്‍ഗ്ഗമാണ്', 'മുംബൈ പോലീസ്', 'ഹൗ ഓള്‍ഡ് ആര് യു', '36 വയതിനിലെ' (തമിഴ്), 'സ്കൂള്‍ ബസ്', 'കായംകുളം കൊച്ചുണ്ണി', 'പ്രതി പൂവങ്കോഴി' എന്നീ 10 സിനിമകള്‍ സംവിധാനം ചെയ്തു. പത്തും പ്രേക്ഷകര്‍ സ്വീകരിച്ച സിനിമകളാണ്. സ്നേഹത്തോടുള്ള അവരുടെ ചേര്‍ത്തു നിര്‍ത്തലാണ് എന്റെ ഊര്‍ജ്ജം. സ്വപ്നങ്ങളും പ്രതീക്ഷകളുമായി കേരളത്തിനകത്തും പുറത്തും ഓടി നടക്കുന്ന ഒരു അവസരം ലഭിച്ചിരുന്നെങ്കില്‍ അവിശ്വസനീയമായ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പ്രതിഭയുള്ള സിനിമയെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന സിനിമയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് സംവിധാന സഹായികള്‍ ഉണ്ടെന്ന് എനിക്കറിയാം. സിനിമയുടെ സഞ്ചാര പദത്തിലെ ഈ ഘട്ടത്തില്‍ അവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ഇനിയുള്ള സിനിമകളില്‍ ഒരു അവസരം കൊടുക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അടുത്ത ചിത്രത്തില്‍ പുതുമുഖങ്ങളായ രണ്ട് സംവിധാന സഹായികളെ അന്വേഷിക്കുകയാണ്.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങള്‍ ചെയ്ത് shortfilm / telefilm എന്നിവ, അല്ലെങ്കില്‍ നിങ്ങളുടെ സംവിധായക പ്രതിഭ തെളിയിക്കുന്നതായി നിങ്ങള്‍ ചെയ്ത ഏതു തരത്തിലുള്ളതുമായ സര്‍ഗാത്മകമായ സൃഷ്ടിയോ അറ്റാച്ച് ചെയ്ത് ലിങ്ക് ഷെയര്‍ ചെയ്ത്, ഒപ്പം നിങ്ങളുടെ വിശദമായ ബയോഡേറ്റയോട് കൂടി, താഴെ നല്‍കിയിരിക്കുന്ന എന്റെ അസ്സോസിയേറ്റിന്റെ e-mail id-യിലേക്ക് അപേക്ഷിക്കുക. (dineshmenonn73@gmail.com)
തിരഞ്ഞെടുക്കുന്നവരെ ഞങ്ങള്‍ zoom call ലൂടെ പരിചയപ്പെടുകയും സംവദിക്കുകയും സെലക്ട് ചെയ്യുന്നവര്‍ക്ക് ഉടനെ ആരംഭിക്കുന്ന എന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യാനുള്ള അവസരം നല്കു'മെന്നും റോഷന് ആഡ്രൂസ് തന്റെ ഒഫിഷ്യല്‍ ഫേസ്ബുക് പേജിലൂടെ അറിയിച്ചു.