CNA
കൊച്ചി:
കൊച്ചിയിലെ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചി (SFCC)യുടെ ഉദ്ഘാടനം ജിസിഡിഎ കലൂര്‍ സ്റ്റേഡിയം ബില്‍ഡിങ്ങില്‍ 2025 സെപ്റ്റംബര്‍ 27 ന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ചലച്ചിത്ര സംവിധായകന് സിബിമലയില്‍ നിര്‍വഹിക്കുന്നു. ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന്
2015 ല്‍ വാട്സ്അപ്പ് കൂട്ടായ്മയിലൂടെ രൂപം കൊടുത്ത സ്റ്റേഡിയം ഫിലിം ക്ലബില്‍ സിനിമ നിര്‍മ്മാതാക്കള്‍ സംവിധായകര്‍ അഭിനേതാക്കള്‍ തിരക്കഥാകൃത്തുക്കള്‍ ഛായാഗ്രാഹകര്‍ സംഗീതസംവിധായകര്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് ഗാനരചയിതാക്കള്‍ മിമിക്രി കലാകാരന്മാര് ചമയകലാകാരന്മാര് കോസ്റ്റ്യൂം ഡിസൈനേഴ്സ് അസോസിയേറ്റ് അംഗങ്ങള്‍ തുടങ്ങിയവരുടെ കൂട്ടായ്മയില്‍ ചലച്ചിത്രകലയുടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 228 അംഗങ്ങളുണ്ട്.
ഈ കൂട്ടായ്മ ഒരുപിടി കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് നീങ്ങുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിര്‍ധനരായ കിടപ്പുരോഗികളെ സഹായിക്കുക എന്നത് തന്നെയാണ്. അതിന്റെ ഭാഗമായി ഉദ്ഘാടന വേദിയില്‍ വെച്ച് തെരഞ്ഞെടുക്കപ്പെട്ട കിടപ്പുരോഗികള്‍ക്ക് ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന്‍പിള്ള വീല്‍ചെയറുകള്‍ വിതരണം ചെയ്തുകൊണ്ട് തുടക്കം കുറിക്കും. വീല്‍ചെയറുകള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത് എസ് എഫ് സി സി അംഗമായ ശശിപൊതുവാളാണ്.
ഇതോടൊപ്പം എസ്എഫ്സിസി യില്‍ അംഗങ്ങളായവര്‍ക്കും നിര്‍ധനരായ മറ്റു വ്യക്തികള്‍ക്കും സൂര്യ ഫാര്‍മസി ഗ്രൂപ്പിന്റെ പ്രിവിലേജ് ഹെല്‍ത്ത് കാര്‍ഡും വിതരണം ചെയ്യും.
ജനപ്രതിനിധികള്‍ സിനിമ മേഖലയിലെ പ്രമുഖര്‍ മറ്റ് ഇതര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ വ്യക്തികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കൊച്ചിന് മന്‍സൂര്‍ അവതരിപ്പിക്കുന്ന സ്മൃതിലയം ഗാന സന്ധ്യയും കലാഭവന്‍ ജിന്റോ അവതരിപ്പിക്കുന്ന മിമിക് ഷോയും ഉണ്ടായിരിക്കും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് സ്റ്റേഡിയം പരിസരത്ത് ഈ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്.
Online PR - CinemaNewsAgency.Com