CNA
കണ്ണൂര്‍:
സൗത്ത് ഇന്ത്യന്‍ ഫിലിം അസോസിയേഷന് (SIFA) മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നടന്നു.
പപ്പന് കുഞ്ഞി മംഗലം അധ്യക്ഷത വഹിച്ചു. CPI കണ്ണൂര്‍ ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ മെമ്പര്‍ഷിപ്പ് കാര്‍ഡും അംഗത്വ ഫോമും
വികാസ് കുമാറിന് നല്കി നിര്‍വ്വഹിച്ചു.
SIFA ജനറല്‍ സെക്രട്ടറി ഗോപന് സാഗരി സംഘടനയെ കുറിച്ച് വിശദീകരിച്ചു AITUC ജില്ല സെക്രട്ടറി ഗംഗാധരന് SIFA എക്സിക്യൂട്ടീവ് ഗോകുലം തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ല പ്രസിഡന്റായി പപ്പന് കുഞ്ഞിമംഗലം, സെക്രട്ടറിയായി വികാസ് കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
സൗത്ത് ഇന്ത്യന്‍ ഫിലിം അസോസിയേഷന് (SIFA) ടെക്നീഷ്യന്, ആര്‍ട്ടിസ്റ്റ് വേര്‍തിരിവില്ലാത്ത സാധാരണക്കാരന്റെ ക്ഷേമത്തിനും ഇന്‍ഷുറന്‍സ് സുരക്ഷ പദ്ധതിയിലും ഒപ്പം നില്ക്കുന്ന സംഘടനയാണ്.
സിനിമ, സീരിയല്‍ പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തുന്ന AITUC ലേബര്‍ ആക്ട് ട്രേഡ് യൂണിയന് ഏക സംഘടനയും കൂടിയാണ് SIFA.
സിനിമ സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും SIFA ല്‍ അംഗമാകാം.