സി എന്‍ എ-
തൃശ്ശൂര്‍:
ഫെഡറേഷന് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം സംഘടിപ്പിക്കുന്ന സൈന്‍സ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിംസ് ഫെസ്റ്റിവലിന് തുടക്കമായി.
മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് (16-03-2021)വൈകിട്ട് 5 ന് വിഖ്യാത ചലച്ചിത്ര സംവിധായകന് സയിദ് മിര്‍സ നിര്‍വ്വഹിക്കും.
ആദ്യ ആറ് ദിവസം നടക്കുക, മേളയുടെ ജൂറിയായ അമുദന് ആര് പി, സുമാ ജോസണ്‍, സുരഭി ശര്‍മ്മ എന്നിവരുടെ ശ്രദ്ധേയമായ ഡോക്യുമെന്ററികളും അഞ്ജലി മൊന്റേറിയോ, കെ പി ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.
മാര്‍ച്ച് 17 ന് വൈകുന്നേരം 6 മണിക്ക് അമുദനും മാര്‍ച്ച് 19 ന് സുമ ജോസണുംമാര്ച്ച് 20 ന് സുരഭി ശര്‍മ്മയും പ്രേക്ഷകരുമായി സംവദിക്കും.
ഹോമേജ് വിഭാഗത്തിലെ സിനിമകളുടെ പ്രദര്‍ശനം മാര്‍ച്ച് 20 മുതല്‍ ആരംഭിക്കും. ഫെര്‍ണാണ്ടോ സൊളാനസ്, ജിറി മെന്‍സില്‍, സുഗതകുമാരി എന്നിവരെക്കുറിച്ചുള്ള സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ശിവേന്ദ്ര ദുംഗാര്‍പുര്‍ സംവിധാനം ചെയ്ത ജിറി മെന്‍സലിനെ കുറിച്ചുള്ള 7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള Documentary (ചെക്മേറ്റ്) 2021 തിയ്യതികളിലായി കാണിക്കും. ശിവേന്ദ്ര ദുംഗാര്‍പുര്‍ 21 ന് വൈകുന്നേരം 6 മണിക്ക് പ്രേക്ഷകരുമായി സംവദിക്കും.
22 മുതല്‍ മത്സര വിഭാഗം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 23, 24 തീയ്യതികളില്‍ ഡോക്യുമെന്ററി സംവിധാകരാകാന് താത്പര്യമുള്ളവര്‍ക്കായി ഡോക്യുമെന്ററി നിര്‍മ്മാണ ശില്‍പ്പശാല സംഘടിപ്പിക്കും. സി എസ് വെങ്കിടേശ്വരന് കോഓര്‍ഡിനേറ്റ് ചെയ്യുന്ന ശില്‍പ്പശാലയില്‍ കെ പി ജയകുമാര്‍, അഞ്ജലി മൊ മൊന്റേറിയോ, അമുദന് ആര് പി, സുമാ ജോസണ്‍, സുരഭി ശര്‍മ്മ എന്നിവര്‍ ക്ലാസുകള്‍ നല്‍കും.
സിനിമകള്‍ കാണുന്നതിനും ശില്പ്പശാലകളുടെയും മാസ്റ്റര്‍ ക്ലാസുകളുടെയും വിശദാംശങ്ങള്‍ അറിയുന്നതിനും താഴെ പറയുന്ന സൈറ്റ് സന്ദര്‍ശിക്കുക.
https://signs.ffsikeralam.online/
Online PR - CNA.