CNA
കൊച്ചി:
സിദ്ധാര്‍ത്ഥ് ഭരതന്, ശ്രുതി മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'സ്പാ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
'രഹസ്യങ്ങള്‍ രഹസ്യങ്ങളാണ് ചില കാരണങ്ങളാല്‍' എന്ന ടാഗ് ലൈനോടുകൂടി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിനീത് തട്ടില്‍, പ്രശാന്ത് അലക്സാണ്ടര്‍, മേജര്‍ രവി, വിജയ് മേനോന്, ദിനേശ് പ്രഭാകര്‍, അശ്വിന് കുമാര്‍, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ, മേജര്‍ രവി, ജോണ്‍, സജിമോന്‍ പാറയില്‍, എബി, ഫെബി, മാസ്ക് മാന്‍, രാധിക രാധാകൃഷ്ണന്, ശ്രീജ ദാസ്, രാജശ്രീ ദേശ്പാണ്ഡെ, പൂജിത മേനോന്, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
പേരിലെ പുതുമയും ആകര്‍ഷണീയതയും നിഗൂഢതയും ഒത്തിരി ആകാംക്ഷയും ഉണര്‍ത്തി അവതരിപ്പിക്കുന്ന ടൈറ്റില്‍ പോസ്റ്ററില്‍ നിശബ്ദത ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ മുഖമാണ് ഉള്ളത്.
'സ്പാ' എന്ന പേരും നിശബ്ദതയും കൂട്ടി വായിക്കുമ്പോള്‍, ഒരു സ്പാ നടത്തുന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നെതും സംവിധായകന് എബ്രിഡ് ഷൈന്‍ കൂടി ആകുമ്പോള്‍ ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് ആകാംഷ കൂടുമെന്നതില്‍ സംശയമില്ല.
സ്പാറയില്‍ ക്രിയേഷന്‍സ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറില്‍ സ്പാറയില്‍ സഞ്ജു ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഇഷാന് ഛബ്ര സംഗീതം പകരുന്നു.
എഡിറ്റര്‍- മനോജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജു ജെ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷിജി പട്ടണം, കോസ്റ്റ്യൂം ഡിസൈന്‍- സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ്- പി വി ശങ്കര്‍, സ്റ്റില്‍സ്- നിദാദ് കെ എന്‍, പബ്ലിസിറ്റി ഡിസൈന്‍- ടെന്‍ പോയിന്റ്, ഫൈനല്‍ മിക്സ്- എം.ആര്. രാജകൃഷ്ണന്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സൗണ്ട് എഡിറ്റിങ്- ശ്രീ ശങ്കര്‍, സ്റ്റണ്ട്-മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടര്‍- ആര്‍ച്ച എസ് പാറയില്‍, വിഎഫ്എക്സ്- മാര്‍ജാര.
ചിത്രീകരണം പൂര്‍ത്തിയായ 'സ്പാ' ഉടന്‍ പ്രദര്‍ശനത്തിനെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com