CNA
കൊച്ചി:
റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് മലയാലപ്പുഴ നിര്‍മ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ജിമ്നി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
മീനാക്ഷി നായികയാവുന്ന 'സൂപ്പര്‍ ജിമ്നി' ജനുവരി 24 ന് ക്യാക്റ്റസ് സിനിമാക്സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
സീമ ജി. നായര്‍, കുടശനാട് കനകം, ഡോ. രജിത്കുമാര്‍, ജയകൃഷ്ണന്, മന്‍രാജ്, ജയശങ്കര്‍, കലഭാവന്‍ റഹ്മാന്, കലാഭാവന്‍ നാരയണന് കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണന്, എന്‍.എം. ബാദുഷ, പ്രിയങ്ക, ജോഷ്ന തരകന്, അനില്‍ ചമയം, സംഗീത, സ്വപ്ന അനില്‍, പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അന്‍സു മരിയ, തന്വി, അന്ന, ആര്യന്, ആദില്‍, ചിത്തിര തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ലഹരിയുടെ പിടിയിലായ കോളനിയേയും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകനായ ഡോക്ടറും ഈ മാഫിയകളുടെ കണ്ണി ആകേണ്ടി വരുന്നു. അതില്‍ മോചിതനാകാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം നഷ്ടപ്പെട്ടുന്ന ഡോക്ടറും കുടുംബവും, ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പെണ് കുട്ടിയുടെ കഥയാണ് സൂപ്പര്‍ ജിമ്നി പറയുന്നത്. വളരെ നാളുകള്‍ക്ക് ശേഷം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ബന്ധങ്ങളുടെ നെമ്പരങ്ങളും ചിരിയും ചിന്തയുമുള്ള സിനിമയാണ് 'സൂപ്പര്‍ ജിമ്നി'.
ജി.കെ. നന്ദകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ശിവാസ് വാഴമുട്ടം, നിസാം ഹുസൈന്, രാജീവ് ഇലന്തൂര്‍, സതീഷ് കൈമള്‍ എന്നിവരുടെ വരികള്‍ക്ക് ഡോക്ടര്‍ വി.ബി. ചന്ദ്രബാബു, പ്രദീപ് ഇലന്തൂര്‍, ശ്രീജിത്ത് തൊടുപുഴ എന്നിവര്‍ സംഗീതം പകരുന്നു.
മധുബാലകൃഷ്ണന്, അഖില ആനന്ദ്, കല്ലറ ഗോപന്, മീനാക്ഷി സുരേഷ്, അനില്‍ കോവളം, മധു ബാലകൃഷണന്, സുമേഷ് ഐയിരൂര്, ടെസ്റ്റിന് ടോം എന്നിവരാണ് ഗായകര്‍.
പശ്ചാത്തല സംഗീതം- പ്രദീപ് ഇലന്തൂര്‍, എഡിറ്റിംഗ്- ജിതിന് കുമ്പുക്കാട്ട്, കല- ഷെറീഫ് ചാവക്കാട്, മേക്കപ്പ്- ഷെമി, വസ്ത്രാലങ്കാരം- ശ്രീലേഖ ത്വിഷി, സ്റ്റില്‍സ്- അജീഷ് അവണി, ആക്ഷന്‍ കോറിയോഗ്രാഫി- ഡ്രാഗണ്‍ ജിറോഷ്, ടൈറ്റില്‍ മ്യൂസിക്- വി.ബി രാജേഷ്, സ്പ്രിംഗ് നൃത്ത സംവിധാനം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജിത്ത്, ജയരാജ്, വിഷ്ണു, ദീപക്, സൈമണ്‍, പ്രൊജക്ട് ഡിസൈനര്‍- പ്രസാദ് മാവിനേത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിശ്വപ്രകാശ്, പി ആര് ഒ- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com