CNA
കൊച്ചി:
'സാഹസം' എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന 'നറുതങ്കള് പൂവെ...' എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോള്‍ റിലീസായത്. ബിബിന്‍ അശോകന്റെ ഈണത്തില്‍ സൂരജ് സന്തോഷും, ചിന്മയിയും പാടിയ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ആഗസ്റ്റ് എട്ടിന് പ്രദര്‍ശനത്തിനെത്തും.
സൗഹൃദങ്ങളുടേയും ബന്ധങ്ങളുടേയും മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് ഈ ഗാന പശ്ചാത്തലം.
ഈ ഗാനത്തില്‍ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം സാന്നിദ്ധ്യവും വ്യക്തമാക്കുന്നുണ്ട്.
ഹ്യൂമര്‍ അക്ഷന്‍ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഇങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ടന്ന് കാട്ടിത്തരുന്നതാണ് ഈ ഗാനം.
'21 ഗ്രാം', 'ഫീനിക്സ്' എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍ സ്പിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മ്മിക്കുന്ന ഈ ചിത്രം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്നു.
നരേന്, ബാബു ആന്റണി, അല്‍ത്താഫ് സലിം, ശബരീഷ് വര്‍മ്മ, സജിന്‍ ചെറുകയില്‍, റംസാന് മുഹമ്മദ്, മേജര്‍ രവി, വിനീത് തട്ടില്‍, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സാ ജോസഫ്, വര്‍ഷ രമേഷ്, ജയശീ, ആന്‍സലിം, എന്നിവരും അജു വര്‍ഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
തിരക്കഥ സംഭാഷണം- ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാര്‍.
ഗാനങ്ങള്‍- വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്, ഛായാഗ്രഹണം- ആല്‍ബി, എഡിറ്റിംഗ്- കിരണ്‍ ദാസ്, കലാസംവിധാനം- സുനില്‍ കുമാരന്, മേക്കപ്പ്- സുധി കട്ടപ്പന, കോസ്റ്റ്യും ഡിസൈന്‍- അരുണ്‍ മനോഹര്‍, നിശ്ചല ഛായാഗ്രഹണം- ഷൈന്‍ ചെട്ടികുളങ്ങര, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- പാര്ത്ഥന്,
അസ്സോസ്സിയേറ്റ് ഡയറക്ടര്‍- നിധീഷ് നമ്പ്യാര്‍, ഡിസൈന്‍- യെല്ലോ ടൂത്ത്, ആക്ഷന്‍- ഫീനിക്സ് പ്രഭു, എക്സിക്ക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷിനോജ് ഒടാണ്ടയില്‍, രഞ്ജിത്ത് ഭാസ്ക്കരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്- ജിതേഷ് അഞ്ചുമന, ആന്റണി കുട്ടമ്പുഴ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല.
സെന്‍ട്രല്‍ പിക്ച്ചേര്‍സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com