CNA
നിലമ്പൂര്‍:
സങ്കല്പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സമരസ' എന്ന ചിത്രത്തിന്റെ ചിത്രീകരണം
നിലമ്പൂരില്‍ പൂര്‍ത്തിയായി. നിലമ്പൂര്‍ നിലംബപുരി റെസിഡന്‍സിയില്‍ നടന്ന ലളിതമായ പാക്കപ്പ് ചടങ്ങില്‍ ചലച്ചിത്ര രാഷ്ട്രീയ ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന 'സമരസ'യില്‍ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്, രത്നാകരന്, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖില്‍കെ മോഹനന്, പ്രമോദ് പൂന്താനം, അശ്വിന് ജിനേഷ്, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി, വിനീതപദ്മിനി, ബിനിജോണ്‍, സുനിത, മഹിത, ബിന്ദുഓമശ്ശേരി, ശാന്തിനി, ദൃശ്യ സദാനന്ദന്, കാര്‍ത്തിക അനില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാര്.
'ജഗള'യിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
പ്രഭാകരന് നറുകരയുടെ വരികള്‍ക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- ജോമോന് സിറിയക്, ആര്‍ട്ട് ഡയറക്ടര്‍- ഷിജു മാങ്കൂട്ടം, മേക്കപ്പ്- നീന പയ്യാനക്കല്‍, കോസ്റ്റ്യൂംസ്- ശ്രീനി ആലത്തിയൂര്‍, സ്റ്റില്‍സ്- സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടര്‍- ബേബി പുല്പറ്റ, സുധീഷ് സുബ്രമണ്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീധര, വിഘ്നേഷ്, അശ്വിന് പ്രേം, ഗ്രിഗറി, ദേവാനന്ദ്, ശ്രീജിത്ത് ബാലന്.
'ഫാമിലി ഇമോഷണല്‍ ഡ്രാമ ജോണറില്‍ വ്യത്യസ്തമായ ഒരു സാമൂഹ്യ വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് സമരസ' എന്ന് സംവിധായകന് ബാബുരാജ് ഭക്തപ്രിയം പറഞ്ഞു.
തന്റെ ആദ്യ സിനിമയുടെ തിരക്കഥയിലെ നായിക കഥാപാത്രം യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരു യുവതിയുടെ അനുഭവകഥയാണെന്ന് തിരിച്ചറിയുന്ന യുവസംവിധായകന്റെ അന്വേഷണത്തില്‍ കണ്ടെത്തുന്ന അമ്പരപ്പിക്കുന്ന സംഭവങ്ങളിലൂടെ ദൃശ്യവല്‍ക്കരിക്കുന്ന 'സമരസ' മെയില്‍ പ്രദര്‍ശനത്തിനെത്തുന്നു. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com