CNA
കൊച്ചി:
ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്, തേവര എസ്. എച്ച്. കോളേജിന്റെ (Sacred Heart College, Thevara) സഹകരണത്തോടെ മലയാള സിനിമാ മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കായി നടത്തുന്ന ത്രിദിന എഡിററിംഗ് വര്‍ക്ക്ഷോപ്പ് 'സംയോജിത' യുടെ ഔദ്യോഗിക പ്രഖ്യാപനവും, ലോഗോ പ്രകാശനവും ഫിലിം എഡിറ്റര്‍ മാളവിക വി. എന്‍., ഫെഫ്ക ഫെഡറേഷന് പ്രസിഡന്റ് സിബി മലയിലിനു പോസ്റ്റര്‍ കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.
ഫെഫ്ക എഡിറ്റേഴ്സ് യൂണിയന് അംഗങ്ങളായ പ്രവീണ്‍ പ്രഭാകര്‍, പ്രസീദ് നാരായണന്, നിഖില്‍ വേണു, എസ്. എച്ച് കോളേജ് കമ്മ്യുണിക്കേഷന് വിഭാഗം ഡീന്‍ ആഷാ ജോസഫ്, അമ്പു എസ് എന്നിവര്‍ പങ്കെടുത്തു.
2025 ജനുവരി 23, 24, 25 തീയതികളിലായി തേവര കോളേജില്‍ വച്ചാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന 30 പേര്‍ക്കാണ് പങ്കെടുക്കാനാവാവുക. തികച്ചും സൗജന്യമായാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിനോദ് സുകുമാരന്‍ (ഫിലിം എഡിറ്റര്‍, സംവിധായകന്, തിരക്കഥാകൃത്ത്), മഹേഷ് നാരായണന് (ഫിലിം എഡിറ്റര്‍, സംവിധായകന്, തിരക്കഥാകൃത്ത്), ബീനാ പോള്‍ (ഫിലിം എഡിറ്റര്‍), മനോജ് കണ്ണോത്ത് (ഫിലിം എഡിറ്റര്‍), ബി അജിത്ത്കുമാര്‍ (ഫിലിം എഡിറ്റര്‍, സംവിധായകന്), അപ്പു ഭട്ടതിരി (ഫിലിം എഡിറ്റര്‍, സംവിധായകന്), വിജയ് ശങ്കര്‍ (ഫിലിം എഡിറ്റര്‍), മാളവിക വി. എന്‍. (ഫിലിം എഡിറ്റര്‍) തുടങ്ങിയ പ്രഗത്ഭരായവരുടെ മേല്‍നോട്ടത്തിലാണ് വര്‍ക്ക്ഷോപ്പ് നടക്കുന്നത്.
ഫിലിം എഡിറ്റര്‍മാരായ മനോജ് സി എസ്, സൂരജ് ഈ. എസ്, സൈജു ശ്രീധരന്, കിരണ്‍ ദാസ്, എസ്. എച്ച് കോളേജ് കമ്മ്യുണിക്കേഷന് വിഭാഗം ഡീന്‍ ആഷാ ജോസഫ്, കമ്മ്യുണിക്കേഷന് വിഭാഗം HOD ജീവ കെ ജെ എന്നിവര്‍ ഇന്ററാക്ടീവ് സെക്ഷന്‍ കൈകാര്യം ചെയ്യും.
രജിസ്റ്റര്‍ ചെയ്യുന്നതിനായി +91 82810 09020 എന്ന നമ്പറിലോ samyojitha.eu@gmail.com എന്ന ഇമെയില്‍ മുഖേനയോ ബന്ധപ്പെടുക.
Online PR - CinemaNewsAgency.Com