CNA
തിരു:
സിനിമ മോഹങ്ങള്‍ക്ക് ചിറകു നല്കാന് പുതിയ ഫിലിം അക്കാദമി കൂടി എത്തുന്നു. 'സഞ്ജയ് പടിയൂര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ഫിലിം അക്കാദമി'.
അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ച് നടന് സുരേഷ് ഗോപി നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളുമായി കോട്ടയം പുതുപ്പള്ളി യില്‍ ആരംഭിക്കുന്ന SPEFA (Sanjay padiyoor Entertainments Film Academy)യുടെ വെബ്സൈറ്റ് ലോഞ്ച് ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി (പെട്രോളിയം, ടൂറിസം) ശ്രീ സുരേഷ്ഗോപി തിരുവനന്തപുരം ഓ ബൈ ടമാര ഹോട്ടലില്‍ വച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ഫൗണ്ടര്‍, സിഇഒ സഞ്ജയ് പടിയൂര്‍, ചെയര്മാന് സന്തോഷ് വിശ്വനാഥ്, അക്കാദമി ഡയറക്ടര്‍ അരുണ്‍ ഓമന സദാനന്ദന്, ഡയറക്ടര്‍ സനല്‍ വി ദേവന്, ശ്യാമന്തക് പ്രദീപ് എന്നിവര്‍ സന്നിഹിതരായിരുന്നു. ക്രിയേറ്റീവ് ഡയറക്ടറായ നിതിന്‍ രഞ്ജി പണിക്കര്‍, നിഖില്‍ എസ് പ്രവീണ്‍, ഡോണ്‍മാക്സ്, അരുണ്‍വര്‍മ, രാഹുല്‍ രാജ്, രഞ്ജിന്‍രാജ്, വൈദി സോമസുന്ദരം, എം ആര് രാജാകൃഷ്ണന്, രംഗനാഥ് രവി,
സംവിധായകരായ എം പദ്മകുമാര്‍, റാം, മനു അശോകന്, ശ്രീകാന്ത് മുരളി, തുടങ്ങിയ ചലച്ചിത്ര രംഗത്ത് പ്രമുഖരായ വ്യക്തികള്‍ സംവിധാനം, തിരക്കഥ, അഭിനയം, എഡിറ്റിങ്, ഫോട്ടോഗ്രഫി, സൗണ്ട് ഡിസൈനിങ്, തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ക്ലാസ് എടുക്കും. കോഴ്സിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു.
Website : www.spe-fa.com
Online PR - CinemaNewsAgency.Com