CNA
കൊച്ചി :
ആകാശ് മേനോന്, ദില്‍ഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചിത്രമാണ് 'സത്യത്തില്‍ സംഭവിച്ചത്'. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജ് ആയ മമ്മൂട്ടി കമ്പനിയിലൂടെ റിലീസ് ചെയ്തു.
ദിലീഷ് പോത്തന്, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോണ്‍, നസീര്‍ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവന്‍ റഹ്മാന്, ജയകൃഷ്ണന്, വിജിലേഷ്, സിനോജ് വര്‍ഗീസ്, ശിവന് സോപാനം, പുളിയനം പൗലോസ്, ഭാസ്കര്‍ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രന്, പാര്‍വതി രാജന് ശങ്കരാടി, സുഷമ അജയന്, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
പി ആര് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ പ്രശാന്ത് മോഹന്‍, കോട്ടയം രമേശ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ജി മധു നിര്‍വ്വഹിക്കുന്നു.
കാവാലം നാരായണപ്പണിക്കര്‍ എഴുതിയ വരികള്‍ക്ക് ബെന്നി ഫെര്‍ണാണ്ടസ്, കാവാലം ശ്രീകുമാര്‍, മധു പോള്‍ എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- സുനീഷ് സെബാസ്റ്റ്യന്‍, പ്രാഡക്ഷന്‍ കണ്ട്രോളര്- അമ്പിളി കോട്ടയം, കല- കെ കൃഷ്ണന്‍കുട്ടി, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, സ്റ്റില്‍സ്- ശിവന് മലയാറ്റൂര്‍, പരസ്യകല- ആര്‍ട്ടോകാര്‍പ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ലിനു ആന്റണി, ബിജിഎം- മധു പോള്‍, വിഎഫ്എക്സ്- അജീഷ് പി തോമസ്, നൃത്ത സംവിധാനം- ഇംതിയാസ് അബൂബക്കര്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ രാമവര്‍മ്മ, സംഘട്ടനം- അഷറഫ് ഗുരുക്കള്‍,
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com