CNA
തിരു:
സത്യജിത് റേ പുരസ്കാരം പ്രമുഖ ചായാഗ്രഹകനായ എസ്. കുമാറിനും സത്യജിത് സാഹിത്യ അവാര്‍ഡ് പ്രമുഖയഎഴുത്തുകാരിയുമായ കെ പി സുധീരയ്ക്കും പ്രഖ്യാപിച്ചു.
സത്യജിത് റേ ഹേമര്‍ ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രമായി 'ചാട്ടൂളി'യും മികച്ച നടനായി ജാഫര്‍ ഇടുക്കി (ചാട്ടുളി) മികച്ച നടി രോഷ്നി മധുവും (ഒരു കഥ പറയും നേരം) മികച്ച സ്വഭാവ നടനായി അലന്‍സിയറും (ആഴം) മികച്ച സ്വഭാവ നടി ആയി ലതാ ദാസും (ലാന്‍ഡ് ഓഫ് സോളമന്) പ്രധാന അവാര്‍ഡുകള്‍ നേടി.
സിനിമയെ സംബന്ധിച്ച മികച്ച പുസ്തകം 'നമസ്കാരം, ദിനേശാണ് പി.ആര്.ഒ.' എന്ന പുസ്തകവും (എ.എസ്. ദിനേശ്) അവാര്‍ഡ് നേടി.
സൊസൈറ്റി ചെയര്മാന്- സജിന്‍ ലാല്‍, ജൂറി ചെയര്മാന് ബാലു കിരിയത്, വൈസ് ചെയര്മാന്- കാര്യവട്ടം ശ്രീകണ്ഠന് നായര്‍, ജൂറി അംഗം- ഡോ. ശ്രീദേവി നാരായണന്, ഫെസ്റ്റിവല്‍ സെക്രട്ടറി- ബീന ബാബു, സലില്‍ ജോസ്, പ്രിയങ്ക സതീഷ്, അശോക് കുമാര്‍, മനോജ് രാധാകൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Online PR - CinemaNewsAgency.Com