CNA
കൊച്ചി:
ഡോ. സാം കടമ്മനിട്ട രചനയും സംവിധാനവും നിര്‍വഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സെബിച്ചന്റെ സ്വപ്നങ്ങള്‍' എന്ന സിനിമിലെ ഗാനങ്ങളുടെ വീഡിയോ റിലീസായി. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കേരള മുന്‍ ചീഫ് സെക്രട്ടറിയും മലയാളത്തിന്റെ പ്രിയ കവിയുമായ കെ ജയകുമാര്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു.
ചിത്രത്തിലെ രണ്ട് ഗാനങ്ങളിലൊന്ന് ജയകുമാര്‍ രചിച്ച് സാം കടമ്മനിട്ട സംഗീതം പകരുന്നു. കെസ്റ്റര്‍ ആന്റണി, സൗമ്യ ജോസ്, വൈഷ്ണവ് ഗിരീഷ് തുടങ്ങിയവരാണ് ഗായകര്‍.
ക്വീന്‍സി മാത്യുസ്, സുനില്‍ സുഖദ, പ്രമോദ് വെളിയനാട് കടമ്മനിട്ട കരുണാകരന്, ജിഷ രജിത്ത്, നിബു സാം ഫിലിപ്പ്, ജോ സ്റ്റീഫന്‍, സ്റ്റീഫന്‍ ചെട്ടിക്കന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
ദീപ്തി ലൂക്ക് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനീഷ് കണ്ണന് നിര്‍വഹിക്കുന്നു.
ഷിജു ജി ബാലന് സുബൈര്‍ സിന്ദഗി തുടങ്ങിയവരാണ് അണിയറ ശില്പികള്.
ഹോങ്കോങ്ങില്‍ ഒരു ഗാനവും കൊച്ചിയുടെ പശ്ചാത്തലത്തില്‍ മറ്റൊരു ഗാനവുമാണ് ഒരുക്കിയിട്ടുള്ളത്. ബാല്യത്തില്‍ തന്നെ അനാഥനാക്കപ്പെട്ട സെബിന്റെയും അനാഥാലയത്തില്‍ വളര്‍ന്ന ജാന്‍സിയുടെയും കഥ പറയുന്ന 'സെബിച്ചന്റെ സ്വപ്നങ്ങള്‍' വിഷുവിനു ശേഷം തിയറ്ററുകളിലെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com