സി എന്‍ എ-
കൊച്ചി:
ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യ ചിത്രമായ 'സൂഫിയും സുജാതയും' എന്ന സിനിമയുടെ യുവ തിരക്കഥാകൃത്തും സംവിധായകനുമായ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെതുടര്‍ന്ന് കോയമ്പത്തൂരില്‍ കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ സിനിമയുടെ കഥാ ചര്‍ച്ചയും എഴുത്തുമായി അട്ടപ്പാടിയില്‍ ഇരിക്കവേ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് രക്തസ്രാവം ഉണ്ടായതായും പറയുന്നു. ഷാനവാസിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നും 72 മണിക്കൂര്‍ നേരത്തെ നിരീക്ഷണം വേണമെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.