CNA
കൊച്ചി:
പ്രശസ്ത സംവിധായകന് ജീത്തു ജോസഫിന്റെ സംവിധാന സഹായി മാര്ട്ടിന് ജോസഫ്, ഷെയിന്‍ നിഗത്തെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന
പുതിയ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ റിലീസായി.
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ഷെയ്ന് നിഗം ചിത്രം, ഇ ഫോര്‍ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഇ ഫോര്‍ എക്സ്പെരിമെന്റസ്, ജീത്തു ജോസഫിന്റെ നേതൃത്വത്തിലുള്ള ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറില്‍ ഒരുമിച്ചു നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈ ടീമിന്റെ ആദ്യ ചിത്രം ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' കോഴിക്കോട് ആരംഭിച്ചു.
ഷെയ്ന് നിഗമിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ, ഷോബി തിലകന്, നന്ദന് ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍ തുടങ്ങിയ പ്രമുഖരും
അഭിനയിക്കുന്നു.
ജോമോന് ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ഛായാഗ്രഹണം- പി എം ഉണ്ണികൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ ദാസ്, വസ്ത്രാലങ്കാരം- ലേഖ മോഹന്‍, പബ്ലിസിറ്റി ഡിസൈന്‍- ടെന്‍ പോയിന്റ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com