കൊച്ചി :
പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന
'സിദ്ധു' എന്ന ചിത്ര പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.
ഏറെ ചര്‍ച്ചയായേക്കാവുന്ന സമകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കി 'സിദ്ധു' എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയിലൂടെ കഥ പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ ജാഫര്‍ ഇടുക്കിയുടെ ഏറെ വ്യത്യസ്തമായ ഒരു മുഖം പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തില്‍ കാണാം. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശന്‍ ജഡ്ജിയായി തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ബാലാജി ശര്‍മ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ഷൈന്‍ അനിരുദ്ധന്, നഗരൂര്‍ ഷാ, തമ്പാനൂര്‍ ഷെരീഫ്, ഡോക്ടര്‍ രജിത്കുമാര്‍, ദീപക് ട്വിങ്കിള്‍ സനല്‍, ഗിരീഷ് ചന്ദ്രബാബു, സജീബ് രാജകുമാരി, ജീവന് ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണന്, ബിനീഷ് എരമല്ലൂര്‍, മനോജ് സി ബി, രാജീവ് ശങ്കര്‍, ഷാജഹാന് പൊന്മുടി, ഗില്‍ബര്‍ട്ട്, ദിനേശ്കുമാര്‍, ചന്ദ്രകുമാര്‍, മന്‍ജിത്, സതീഷ്, സുധീരന്, ഹാഷിം, ലോറന്‍സ്, ബാബുക്കുട്ടന്, പ്രസാദ് നിലമേല്‍, സ്റ്റാലിന്, ജിന്‍സി ചിന്നപ്പന്, ശ്വേത വിനോദ്, കാര്‍ത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചൂകുമാര്‍, വിബില, രഞ്ജിനി, ഷൈല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
അബിന്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഡോക്ടര്‍ അബിന്‍, റീന പട്ടം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്സക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറിയക് ആലഞ്ചേരി ആലഞ്ചേരി സിനിമാസ്.
സനന്ദ് സതീശന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
വിജു ശങ്കര്‍ എഴുതിയ വരികള്‍ക്ക് സാനന്ദ് ജോര്‍ജ്, ഡി ശിവപ്രസാദ് എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റിംങ്- അനൂപ് രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജയന് മാസ്സ്, മേക്കപ്പ്- അനില്‍ നേമം, വസ്ത്രാലങ്കാരം- ഷിബു പരമേശ്വരന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാജന് കല്ലായി, ബി ജി എം- എമില്‍ മുഹമ്മദ്, ക്യാമറ അസിസ്റ്റന്റ്- ആദിത്യ എ, ഡിസൈന്‍- മനു ഡാവിഞ്ചി, ജെറിന് മെഡ്ബൗട്ട് & ബി സൊല്യൂഷന്‍സ്.
സെപ്റ്റംബര്‍ ആദ്യം 'സിദ്ധു' പ്രദര്‍ശനത്തിനെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com