ചെന്നൈ :
ഡോക്ടര്‍ അഭിലാഷ് ബാബു സംവിധാനം ചെയ്ത 'നാഗ സൈരന്ധ്രി' എന്ന ചലചിത്രം 32-ാമത് സോഷല്‍ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യും. സെപ്തംബര്‍ 17 മുതല്‍ 19 വരെ ചെന്നൈ ഗൊയ്ഥെ ഇന്‍സ്റ്റിറ്റിയൂട്ട്, മാക്സ് മുള്ളര്‍ ഭവനിലാണ് ഫെസ്റ്റിവല്‍.
പ്രസിദ്ധ തമിഴ് ഡോക്യുമെന്ററി ഡയറക്ടര്‍ അമുദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.
'സോഷ്യല്‍ സ്വാമി'യുടെ പ്രദര്‍ശനം സെപ്റ്റംബര്‍ 19 ഉച്ചയ്ക്ക് രണ്ടു മണിക്കാണ്.
ദ വീക്കെന്‍ഡ് അക്കാദമിയയുടെ (തിരുവനന്തപുരം) ബാനറില്‍ ജനകീയ ധനസമാഹരണം (Crowd funding) വഴിയാണ് ഈ സിനിമ നിര്‍മ്മിച്ചത്.
സഹനിര്‍മ്മാണം- സേതു രാജന്, ഛായാഗ്രഹണം- റിഷാക്, ക്യാമറ അസിസ്റ്റന്റ്- ശ്യാം ശങ്കര്‍, എഡിറ്റിംഗ്- കൃഷ്ണ ഗോപന്, ഹരി ഗീത സദാശിവന്, റോബിന് റോയ്, സൗണ്ട് ഡിസൈനര്‍- ജാക്സണ് ജോര്‍ജ്, ലൈവ് സൗണ്ട് റെക്കോര്‍ഡിസ്റ്റ്- ശ്യാം ശങ്കര്‍, പ്രൊജക്ട് ഡിസൈനര്‍- ഷാജി എ ജോണ്‍, ഡിസൈന്‍സ്- ശരണ്‍ മോഹന്‍, ഇല്ലസ്ട്രേഷന്‍സ്- സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എന്‍, ശരത് പ്രകാശ്, ആദര്‍ശ് എം എസ്, സബ്ടൈറ്റില്‍സ്- ദ വീക്കെന്‍ഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവന്, ഫെസ്റ്റിവല്‍ സപ്പോര്‍ട്ട്- ആര്‍ട് ബുക് സിനിമ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com